ആദ്യ പകുതിയിൽ ഈജിപ്ത് മുന്നിൽ; പെനാൽറ്റി പാഴാക്കി മെസി, ഒരു ലോകകപ്പിൽ 2 പെനാൽറ്റി പാഴാക്കുന്ന ആദ്യ താരം
അറ്റ്ലാന്റ: ഈജിപ്തിനെതിരായ പ്രീ ക്വാർട്ടറിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് അർജന്റീന പിന്നിൽ. മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റിലാണ് യാസർ ഇബ്രാഹിം ഈജിപ്തിന് വേണ്ടി സ്‌കോർ ചെയ്തത്. ഇരുപത്തിയൊന്നാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്സിൽ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെട

അറ്റ്ലാന്റ: ഈജിപ്തിനെതിരായ പ്രീ ക്വാർട്ടറിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് അർജന്റീന പിന്നിൽ. മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റിലാണ് യാസർ ഇബ്രാഹിം ഈജിപ്തിന് വേണ്ടി സ്‌കോർ ചെയ്തത്. ഇരുപത്തിയൊന്നാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്സിൽ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത മെസിക്ക് പിഴച്ചു. വലതുവശത്തേക്കുള്ള കിക്ക് ഈജിപ്ഷ്യൻ ഗോൾ കീപ്പർ മൊസ്ത ഷൊബൈർ കൃത്യമായി തട്ടിയകറ്റി. ഇതോടെ ഒരു ലോകകപ്പിൽ 2 പെൺലാട്ടികൾ പാഴാക്കുന്ന ആദ്യ താരമായും മെസി മാറി.എന്നാൽ ഗോളിന് വേണ്ടി പൊരുതി കളിച്ച അർജന്റീയെ ആണ് മത്സരത്തിലുടനീളം കാണാൻ കഴിയുന്നത്. മെസിയുടെ ലോങ്ങ് ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി പുറത്തുപോയതും, മാക് അലിസ്റ്ററുടെ ഹെഡർ ഗോൾ കീപ്പർ തട്ടിയകറ്റിയതും അർജന്റീനയ്ക്ക് നൃഭാഗ്യകരമായി. ആദ്യ പകുതി പിന്നിടുമ്പോൾ ഏഴ് ഷോട്ട് ഓൺ ടാർഗ്ഗറ്റുകളാണ് അർജന്റീനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 53 % ബോൾ പൊസഷൻ അർജന്റീനയ്ക്കായിരുന്നു. അതെസമയം ആദ്യ ഗോൾ നേടിയ ശേഷം പ്രതിരോധത്തിലേക്ക് കൂടുതൽ ഊന്നികളിക്കുന്ന ഈജിപ്തിനെയാണ് കാണാൻ കഴിയുന്നത്.ഹൂലിയൻ അൽവാരസ് ഇന്ന് മെസിക്കൊപ്പം ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഇലവനിൽ സ്റ്റാർട്ട് ചെയ്ത ലൗത്താരോ മാർട്ടിനസ് ഇന്ന് ബെഞ്ചിലാണ്. മധ്യനിരയിൽ ലിയാൻഡ്രോ പരേഡസും ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. അതേസമയം മെസിയുടെ മികച്ച ഫോമിലാണ് അർജന്റീനയുടെ പ്രതീക്ഷ മുഴുവൻ. കഴിഞ്ഞ മത്സരത്തിൽ കേപ് വർദെ ഉയർത്തിയ വെല്ലുവിളി അവസാന നിമിഷത്തിലാണ് അർജന്റീന മറികടന്നത്. നിലവിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്താണ് മെസി. ഏഴ് ഗോളുകൾക്കൊപ്പം 2 അസിസ്റ്റുകൾ കൂടിയുള്ള എംബാപെയാണ് പട്ടികയിൽ മുന്നിൽ.