തമ്പാനൂരിൽ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം, തീപിടിച്ചത് രണ്ടാം നിലയിൽ, തീയണച്ചു
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ ഹൈലാന്റ് ഹോട്ടലിൽ തീപ്പിടുത്തം. താമസക്കാരെ ഉടൻ മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് താമസക്കാരെ മാറ്റിയത്. ഹോട്ടലിൽ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. രണ്ടാം നിലയിലെ അടുക്കളയിലെ പുകക്കുഴലിൽ നിന്നുമാണ് തീപിടിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ ഹൈലാന്റ് ഹോട്ടലിൽ തീപ്പിടുത്തം. താമസക്കാരെ ഉടൻ മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് താമസക്കാരെ മാറ്റിയത്. ഹോട്ടലിൽ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. രണ്ടാം നിലയിലെ അടുക്കളയിലെ പുകക്കുഴലിൽ നിന്നുമാണ് തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പുക ഉയർന്നിട്ടും ഫയർ അലാറം അടിച്ചില്ലെന്ന് താമസക്കാർ പരാതിപ്പെട്ടു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീയണച്ചത്.
Read the complete story at Asianet News Malayalam