'മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുന്നു, എബിവിപി പ്രവർത്തകനെ ഗവ. പ്ലീഡറാക്കിയതിൽ വിമർശനവുമായി റിയാസ്
കോഴിക്കോട്: ഗവ പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘിവത്കരണം നടത്തുന്നെന്ന് സിപിഎം നേതാവും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. എബിവിപി സജീവ പ്രവർത്തകനെ ഗവ. പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുകാണെന്നും കോൺഗ്രസ് നേതൃത്വ

കോഴിക്കോട്: ഗവ പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘിവത്കരണം നടത്തുന്നെന്ന് സിപിഎം നേതാവും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. എബിവിപി സജീവ പ്രവർത്തകനെ ഗവ. പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുകാണെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്ലീഡർമരുടെ നിയമനത്തിൽ സർക്കാർ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് മുൻ മന്ത്രി പി രാജീവ് ആരോപിച്ചു. ചിലവ് ചുരുക്കൽ പറയുന്നവർ പുതിയ നിയമനങ്ങൾ നടത്തുന്നു. താത്പര്യമുള്ളവരെ നിയമിക്കാനായി മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റുകൾ സൃഷ്ടിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു. സംഘ പരിവാർ ബന്ധമുള്ളവരുടെ നിയമനത്തിൽ വിമർശനവുമായി സമസ്തയും രംഗത്തെത്തി. യുഡിഎഫ് ഇക്കാര്യം ഗൗരവത്തിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു. വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന ഉറച്ച നിലപാട് എടുത്ത ആളാണ്‌ മുഖ്യമന്ത്രി. അതിൽ വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടത്. ഇക്കാര്യം ലീഗ് യുഡിഎഫിൽ ഉന്നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.