സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം; 'ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത്, എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറണം'
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. കേരളത്തിൽ സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് കിട്ടിയേ തീരൂ എന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനാധിപത്യമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ട് പോകേണ്ട

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. കേരളത്തിൽ സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് കിട്ടിയേ തീരൂ എന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനാധിപത്യമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ട് പോകേണ്ടത്. എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വംപ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത്. എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്വഴക്കം മാറേണ്ടിവന്നാൽ മാറിയേ തീരൂവെന്നും കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ അത് പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ ആ പങ്കുവെക്കൽ അനിവാര്യമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ ആവശ്യം എൽഡിഎഫിനെ ദുർബലമാക്കാനല്ല. എൽഡിഎഫിനെ ശക്തമാക്കാനാണ് ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ പങ്കുവെക്കൽ അനിവാര്യമാണ്. മുഖ്യമന്ത്രി പട്ടം വേണ്ടെന്നുവെച്ച പാർട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് എന്ത് വലിപ്പമാണ് ഉള്ളത്. പക്ഷേ എൽഡിഎഫിനുള്ളിൽ ആ ബോധ്യം വേണം. ജനാധിപത്യപരമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ട് പോകേണ്ടത്. പരസ്യമായിട്ടല്ല ഇക്കാര്യം സിപിഐ ആദ്യം പറഞ്ഞത്. സിപിഐ-സിപിഎം ചർച്ചകളിൽ മാന്യമായിട്ടാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. അതിനായി സിപിഐ നൽകി കത്തുകളുണ്ട് സിപിഎമ്മിന്റെ മറുപടികളുമുണ്ട്. ഇതൊന്നും അറിയാതെ സിപിഐ പുറത്ത് പറഞ്ഞത് എന്തോ അപരാധമായി എന്ന് പറയുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.