'വളരെ ജെനുവിൻ ആയിട്ടുള്ള മനുഷ്യനായിരുന്നു, ആലോചിക്കുമ്പോൾ ഇപ്പോഴും സങ്കടമാണ്..'; ജിഷ്ണുവിനെ ഓർമ്മിച്ച് ഭാവന
കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ജിഷ്ണു രാഘവൻ. ശേഷം 'വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്', നേരറിയാൻ സിബിഐ, ഫ്രീഡം, യുഗപുരുഷൻ, ഓർഡിനറി, ഉസ്താദ് ഹോട്ടൽ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായ ജിഷ്ണുവിന്റെ വിയോഗം അപ്രതീക്ഷിതവും മലയാള സിനിമയെ നൊമ്

കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ജിഷ്ണു രാഘവൻ. ശേഷം 'വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്', നേരറിയാൻ സിബിഐ, ഫ്രീഡം, യുഗപുരുഷൻ, ഓർഡിനറി, ഉസ്താദ് ഹോട്ടൽ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായ ജിഷ്ണുവിന്റെ വിയോഗം അപ്രതീക്ഷിതവും മലയാള സിനിമയെ നൊമ്പരപ്പെടുത്തുന്ന ഒന്നുമായിരുന്നു.ഇപ്പോഴിതാ ജിഷ്ണുവിനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. നമ്മൾ എന്ന ചിത്രത്തിലൂടെ ജിഷ്ണുവിനും സിദ്ധാർത്ഥിനുമൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഭാവന. വളരെ ആരോഗ്യവാനായ, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഒരാളായിരുന്നു ജിഷ്ണുവെന്നും, ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞപ്പോൾ വളരെ ഷോക്കായിരുന്നുവെന്നും ഭാവന പറയുന്നു. ഫ്രയിമെക്സ് സ്റുഡിയോസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം."ജിഷ്ണു ചേട്ടൻ ഭയങ്കര ഫൺ ആയിരുന്നു. ഒരുപാട് സംസാരിക്കുകയും പഠിക്കുന്ന സമയത്തെ കുറേ കഥകളൊക്കെ പറയുകയും ചെയ്യുന്ന വളരെ ജെനുവിൻ ആയിട്ടുള്ള ഒരു മനുഷ്യനായിരുന്നു. വളരെ ആരോഗ്യവാനായ, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഒരാളായിരുന്നു. പെട്ടെന്ന്, ജിഷ്ണു ചേട്ടന്റെ ജീവിതത്തിൽ അങ്ങനെയൊരു ടേൺ വന്നപ്പോൾ നമ്മളെല്ലാവരും ഷോക്ക് ആയിപ്പോയി. ഈ അടുത്തിടെ, എനിക്ക് തോന്നുന്നു ഒരു മൂന്ന് മാസം മുൻപ് ചരമവാർഷികം വന്നപ്പോൾ ഞാനും എന്റെ വേറെ രണ്ട് മൂന്ന് സുഹൃത്തുക്കളും കൂടി അദ്ദേഹത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതാലോചിക്കുമ്പോൾ ഒരു സങ്കടമാണ്." ഭാവന പറയുന്നു.