'ഹാപ്പി റിലേഷൻഷിപ്പിൽ ആണിപ്പോൾ, വിവാഹം ഉടൻ ഇല്ല; സെല്ഫ് റെസ്പെക്ട് കളഞ്ഞു ബന്ധങ്ങളില് കുടുങ്ങരുത്'; തുറന്നുപറഞ്ഞ് സാനിയ അയ്യപ്പൻ
ഡീ ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ ആളാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം ലൂസിഫർ, പ്രേതം 2, പതിനെട്ടാംപടി, എമ്പുരാൻ, സ്വർഗ്ഗവാസൽ തുടങ്ങീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെ 'കല്യാണി'

ഡീ ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ ആളാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം ലൂസിഫർ, പ്രേതം 2, പതിനെട്ടാംപടി, എമ്പുരാൻ, സ്വർഗ്ഗവാസൽ തുടങ്ങീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെ 'കല്യാണി' എന്ന മ്യൂസിക് വീഡിയോയിലൂടെ സാനിയ ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോൾഡ് ആയിട്ടുള്ള താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ പ്രശംസപിടിച്ചുപറ്റാറുണ്ട്.ഇപ്പോഴിതാ തന്റെ പ്രണയബന്ധത്തെ കുറിച്ചും, വിവാഹസങ്കല്പങ്ങളെ കുറിച്ചും സാനിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. താൻ ഇപ്പോൾ ഒരു ഹാപ്പി റിലേഷൻഷിപ്പിൽ ആണെന്നും എന്നാൽ വിവാഹം ഉടൻ തന്നെ ഇല്ലെന്നുമാണ് സാനിയ പറയുന്നത്. സെൽഫ് റെസ്‌പെക്ട് കളഞ്ഞുകൊണ്ട് പ്രണയബന്ധങ്ങളിൽ കുടുങ്ങിപോകരുതെന്നും സാനിയ പറയുന്നു."കൂട്ടുകാരിയുടെ വിവാഹം അറിയിച്ചപ്പോഴാണ് എനിക്കും വിവാഹപ്രായമായി എന്ന ചിന്ത വന്നത്. അമ്മയോടു പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ മക്കളും ആയി എന്ന് ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍ ആണെങ്കിലും ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല. റിലേഷന്‍ഷിപ്പില്‍ ഉള്ള എല്ലാവരോടും പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. സെല്‍ഫ് റെസ്‌പെക്ട് കളഞ്ഞു ബന്ധങ്ങളില്‍ കുടുങ്ങരുത്. നമ്മുടെ ബന്ധം ടോക്‌സിക് ആണെന്ന് ചുറ്റുമുള്ളവരെല്ലാം പറയുന്നുണ്ടെങ്കില്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുക." സാനിയ അയ്യപ്പൻ പറയുന്നു.