സുരേഷ് ഗോപി- ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് വീണ്ടും; പടത്തിലേക്ക് നായികമാരെ തേടുന്നു, പ്രായപരിധി 16-25
സൂപ്പർ ഹിറ്റ് ചിത്രമായ 'ഗരുഡന്' ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. 'നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കട്ടെ. കാത്തിരിക്കുന്നു ', എന്ന

സൂപ്പർ ഹിറ്റ് ചിത്രമായ 'ഗരുഡന്' ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. 'നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കട്ടെ. കാത്തിരിക്കുന്നു ', എന്ന ക്യാപ്ഷനോടെയാണ് കാസ്റ്റിംഗ് കാൾ പുറത്തുവന്നിരിക്കുന്നത്.ചിത്രത്തിലേക്ക് പുതുമുഖ നായികമാരെയാണ് തേടുന്നത്. അഭിനയ മോഹമുള്ള, 16-25 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികൾക്ക് മുന്‍ഗണന. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് South Indian Film Academy (SIFA)-യിൽ ഓഡിഷൻ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ നിങ്ങളുടെ പ്രൊഫൈൽ +91 9074570573 എന്ന നമ്പറിലേക്ക് അയക്കാം. 15-08-2026 ആണ് അവസാന തീയതി.സുരേഷ് ഗോപിയെ നായകനാക്കി ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് കാസ്റ്റിംഗ് കോളിൽ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ 40 വർഷത്തെ തന്റെ സിനിമ ജീവിതത്തിൽ സുരേഷ് ഗോപിയുടെ കരിയറിലെ ആദ്യത്തെ മുഴുനീള ക്യാമ്പസ് ചിത്രമായിരിക്കും ലിസ്റ്റിൻ സ്റ്റീഫൻ ഒരുക്കുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകരെ കുറിച്ചും മറ്റു അഭിനേതാക്കളെ കുറിച്ചുമുള്ള വിവരങ്ങൾ കാസ്റ്റിംഗ് കോളിൽ പങ്കുവെച്ചിട്ടില്ല. ഓണത്തിന് ശേഷം ചിത്രീകരണം തുടങ്ങുന്ന സിനിമ 2027 വിഷു റിലീസായി തിയേറ്ററുകളിൽ എത്തും.അതേസമയം, ഒറ്റക്കൊമ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിനായി ഏവരും കാത്തിരിക്കുകയാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയൽ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമഗണത്തിൽപ്പെടുന്ന ഒന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, മേഘ്ന രാജ്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.