കേരളത്തിലെ 38 ബാറുകളിൽ വമ്പൻ പരിശോധന, കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്; 'ഓപ്പറേഷൻ സ്റ്റോം ലൈറ്റ്' നടപടികൾ തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളിൽ കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പുമാണ് പ്രാഥമികമായി കണ്ടെത്തിയതെന്ന് ജി എസ് ടി കമ്മീഷണര്‍ അറിയിച്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളിൽ കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പുമാണ് പ്രാഥമികമായി കണ്ടെത്തിയതെന്ന് ജി എസ് ടി കമ്മീഷണര്‍ അറിയിച്ചു. റിട്ടേണുകള്‍ കൃത്യ സമയത്ത് സമര്‍പ്പിക്കാത്ത 38 ബാര്‍ ഹോട്ടലുകളിലായിരുന്നു പരിശോധന. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച പുലര്‍ച്ചെ വരെയായിരുന്നു ഓപ്പേറേഷൻ സ്റ്റോം ലൈറ്റ് എന്ന പേരിൽ പരിശോധന നടത്തിയത്.ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Read the complete story at Asianet News Malayalam