31കാരിയെ മുതല കടിച്ച് കീറിയിട്ട് ദിവസങ്ങൾ മാത്രം, വൈറലാവണം, ഗ്ലാസ് വള്ളത്തിൽ മുതലയെ തൊട്ടും തലോടിയും ഇൻഫ്ലുവൻസറുടെ സാഹസികത
ഫ്ലോറിഡ: 31 കാരി മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഗ്ലാസ് കൊണ്ടുള്ള ചെറു വള്ളത്തിൽ സഞ്ചരിച്ച് മുതലകളെ തൊട്ട് തലോടി ഇൻഫ്ലുവൻസർമാരുടെ സാഹസിക യാത്ര. വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് നേരിടുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അടുത്തിടെയാണ് സിൽവർ സ്പ്രിങ്സ് സ്റ്റേറ്റ് പാർക്

ഫ്ലോറിഡ: 31 കാരി മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഗ്ലാസ് കൊണ്ടുള്ള ചെറു വള്ളത്തിൽ സഞ്ചരിച്ച് മുതലകളെ തൊട്ട് തലോടി ഇൻഫ്ലുവൻസർമാരുടെ സാഹസിക യാത്ര. വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് നേരിടുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അടുത്തിടെയാണ് സിൽവർ സ്പ്രിങ്സ് സ്റ്റേറ്റ് പാർക്കിൽ 31 കാരി മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ലൈക്കിനും കാഴ്ചക്കാർക്കും വേണ്ടി ജീവൻ പണയം വച്ചുള്ള സാഹസികത നദിയിൽ നടന്നത്. ചില്ലുപോലുള്ള ചെറുവള്ളത്തിലിരക്കുന്ന യുവതി ഭീമാകാരനായ മുതലയുടെ അരികിലേക്ക് ചെല്ലുന്നതും തലോടുന്നതുമായ വീഡിയോയാണ് പുറത്ത് വന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഡിലീറ്റ് ചെയ്യും മുൻപ് കണ്ടത്. ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഫ്ലോറിഡയിൽ ഒരു സ്ത്രീ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഒരു ആൺകുട്ടിയുടെ കൈ മുതല കടിച്ചുപറിക്കുകയും ചെയ്തിരുന്നു. ഇത്രയും ഭീതിജനകമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഇൻഫ്ലുവൻസർമാർ ലൈക്കിന് വേണ്ടി വന്യമൃഗങ്ങളുടെ അടുത്തേക്ക് പോയി അപകടം ക്ഷണിച്ചുവരുത്തുന്നത്. വന്യജീവി ഫോട്ടോഗ്രാഫർമാരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ വീഡിയോക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മനുഷ്യർ വന്യമൃഗങ്ങളെ ഇതുപോലെ തൊട്ടു ശീലിപ്പിക്കുമ്പോൾ അവ മനുഷ്യരെ ഭയപ്പെടാതാകുമെന്നും പിന്നീട് ജനവാസ മേഖലകളിൽ ഇറങ്ങി ആളുകളെ ആക്രമിക്കാൻ ഇത് കാരണമാകുമെന്നും വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം