സിവില് സര്വീസില് റാങ്ക്,നാട്ടുകാരുടെ അനുമോദനങ്ങൾ ഏറ്റുവാങ്ങി ഡൽഹിക്ക്, എല്ലാം പുറത്താകുമെന്നായതോടെ ജീവനൊടുക്കി 28കാരി
തിരുവനന്തപുരം: നന്ദൻകോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. നന്ദന്‍കോട് നളന്ദ ജങ്ഷന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന തൃശൂര്‍ അടാട്ട് സ്വദേശിനി അനുഷയാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത

തിരുവനന്തപുരം: നന്ദൻകോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. നന്ദന്‍കോട് നളന്ദ ജങ്ഷന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന തൃശൂര്‍ അടാട്ട് സ്വദേശിനി അനുഷയാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. മരണത്തില്‍ ദുരൂഹതയില്ലെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചതായി തെറ്റിദ്ധരിപ്പിച്ച് പല സാമ്പത്തിക ഇടപാടുകള്‍ ഇവര്‍ നടത്തിയിരുന്നെന്നുമാണ് പ്രാഥമിക വിവരമെന്നുമാണ് മ്യൂസിയം പൊലീസ് പറയുന്നു.വിശദമായ അന്വേഷണത്തിലാണ് പൊലീസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐആര്‍എസ് നേടിയതായി അനുഷ വീട്ടുകാരെയടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നു. മസൂറി സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിലടക്കം പോയി ഫോട്ടോയെടുത്ത് വീട്ടുകാര്‍ക്ക് അയച്ചുനല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസില്‍ 475 റാങ്ക് നേടിയിരുന്നു എന്ന വിധത്തിലാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍ ആ വര്‍ഷത്തെ സിവില്‍ സര്‍വീസില്‍ അനുഷ റാങ്ക് പട്ടികയില്‍ ഉണ്ടായിരുന്നില്ല. വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചതാണ് വിവരമെന്നും നന്ദൻ കോട് കൗൺസിലർ പറഞ്ഞു.റാങ്ക് നേടിയതോടെ വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും വീട്ടിലെത്തി അവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.വിവരങ്ങൾ പുറത്താകുമോ എന്ന ആശങ്കയിലാകാം ആത്മഹത്യയെന്നാണ് വിലയിരുത്തൽ. ഐഎഎസ് ആണ് താൽപര്യമെന്നും പരീക്ഷയില്‍ പ്രകടനം മെച്ചപ്പെടുത്താനായി തിരുവനന്തപുരത്ത് പരിശീലനം തുടരുന്നതായി പറഞ്ഞ് വീട്ടുകാരില്‍നിന്നു പലവട്ടം പണവും വാങ്ങി തലസ്ഥാനത്തെ സ്വകാര്യ അക്കാദമിയില്‍ പരിശീലനം നടത്തുകയായിരുന്നു. ഇവിടെയും മറ്റൊരു വിദ്യാര്‍ഥിയില്‍നിന്നു ഇവര്‍ പണം കൈപ്പറ്റിയിരുന്നതായും പൊലീസ് കണ്ടെത്തി. ഇതിനിടെ വീട്ടുകാർ തിരികെ വീട്ടിലേത്തെത്താൻ ആവശ്യപ്പെട്ടതോടെ വിവരങ്ങൾ പുറത്താകുമോ എന്ന സംശയത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഐഎഎസ് കോച്ചിങ്ങിനെന്ന് പറഞ്ഞാണ് വീട് വാടകയ്ക്കെക്കെടുത്തതെന്ന് ഉടമകളും പറഞ്ഞു.(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം