ഗണേഷ് കുമാറിനെതിരെ അടിയന്തര നടപടിക്ക് ഗതാഗത വകുപ്പ്, പേരിനൊപ്പമുള്ള 'MLA' നീക്കും; 18 വയസിന് മുന്നേ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടിയെടുക്കും
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി. ലൈസൻസിലെ പേരിനൊപ്പമു

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി. ലൈസൻസിലെ പേരിനൊപ്പമുള്ള "MLA" എന്ന പദവി നീക്കം ചെയ്യാനും ഡാറ്റാബേസിലെ പേര് ഉടനടി തിരുത്തുന്നതിനും ലൈസൻസിംഗ് അതോറിറ്റിക്ക് ഗതാഗത വകുപ്പ് നിർദ്ദേശം നൽകും. ഇതിനൊപ്പം തന്നെ പ്രായപൂർത്തിയാകും മുന്നേ (18 വയസ്സാകുന്നതിന് മുൻപ്) ഗണേഷ് കുമാറിന് ലൈസൻസ് നൽകിയെന്ന ആരോപണത്തിലടക്കം ശക്തമായ നടപടിക്ക് നിർദ്ദേശമുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ച് അക്കാലത്ത് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്താൻ ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം