'ആര്യക്കെതിരെ വരുന്നത് വ്യാജ വാര്ത്തകള്'; പ്രതികരണവുമായി 'അനന്തന്കാട്' നിര്മ്മാതാവ്
നടന്‍ ആര്യക്കെതിരെ പ്രചരിക്കപ്പെടുന്നത് വ്യാജ വാര്‍ത്തകളെന്ന് അനന്തന്‍കാട് എന്ന സിനിമയുടെ നിര്‍മ്മാതാവ് എസ് വിനോദ് കുമാര്‍. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന താഹിര്‍ സിനെ ടെക്നിക് എന്ന ലൈറ്റ്സ്, ക്യാമറ റെന്‍റല്‍ കമ്പനിയെ ആര്യ ചതിച്ചു എന്ന തരത്തില്‍ പ്ര

നടന്‍ ആര്യക്കെതിരെ പ്രചരിക്കപ്പെടുന്നത് വ്യാജ വാര്‍ത്തകളെന്ന് അനന്തന്‍കാട് എന്ന സിനിമയുടെ നിര്‍മ്മാതാവ് എസ് വിനോദ് കുമാര്‍. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന താഹിര്‍ സിനെ ടെക്നിക് എന്ന ലൈറ്റ്സ്, ക്യാമറ റെന്‍റല്‍ കമ്പനിയെ ആര്യ ചതിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ആര്യയുടെ പ്രതിച്ഛായ തകര്‍ക്കല്‍ ലക്ഷ്യം വച്ച് ഉള്ളതാണെന്നും വിനോദ് കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിനോദ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഹൈദരാബാദിലെ താഹർ സിനെ ടെക്നിക് എന്ന സ്ഥാപനവുമായി സാമ്പത്തിക തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും അത് അടിസ്ഥാനരഹിതമാണെന്ന് വിനോദ് കുമാര്‍ പറയുന്നു. ആര്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും. എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് തർക്കത്തുക കോടതിയിൽ നിക്ഷേപിച്ചെന്നും കോടതി സിനിമയുടെ റിലീസിന് അനുമതി നൽകിയെന്നും വിനോദ് കുമാർ പറയുന്നു. തുടർന്ന്, രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് താഹർ കമ്പനി മറുപടി നൽകിയതിനെ തുടർന്ന് കേസ് മാറ്റിവെച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.അതേസമയം, ഹൈദരാബാദിലെ കൊമേഴ്സ്യൽ കോടതിയിലും ഇതേ വിഷയത്തിൽ താഹിര്‍ സിനെ ടെക്നിക് കേസ് നൽകിയിട്ടുണ്ടെന്നും അതിനെതിരെ നിയമപരമായി മറുപടി നൽകുമെന്നും വിനോദ് കുമാര്‍ വ്യക്തമാക്കി. എറണാകുളത്ത് കേസ് നിലനിൽക്കുമ്പോൾ അതേ വിഷയത്തിൽ മറ്റൊരു കോടതിയിൽ കേസ് നൽകാനാവില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയും നടൻ ആര്യക്കെതിരെയും രജിസ്റ്റർ ചെയ്ത എഫ്‌ഐആർ സമ്മർദം ചെലുത്താനുള്ള നീക്കമാണെന്നും കോടതിയിൽ തങ്ങളുടെ വാദം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ കൈവശമുണ്ടെന്നും വിനോദ് കുമാർ അവകാശപ്പെട്ടു. കോടതിയുടെ എല്ലാ ഉത്തരവുകളും പാലിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.