ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) ആണ് ജിദ്ദയിൽ അന്തരിച്ചത്. പരേതനായ കെ ബി അലിയാണ് ഭർത്താവ്.തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തി

റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) ആണ് ജിദ്ദയിൽ അന്തരിച്ചത്. പരേതനായ കെ ബി അലിയാണ് ഭർത്താവ്.തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്. നിലവിൽ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.സിറാജുദ്ദീൻ, റസീന, സിജിന എന്നിവർ മക്കളും മുഹമ്മദാലി, ഉണ്ണി അബുബക്കർ എന്നിവർ മരുമക്കളുമാണ്. മരണാനന്തര നിയമ നടപടികൾ വേഗത്തിലാക്കുന്നതിനായി ജിദ്ദ കെ എം സി സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Read the complete story at Asianet News Malayalam