കുടുംബമൊന്നാകെ ഞെട്ടി, പൊടിപിടിച്ചു കിടന്നത് വർഷങ്ങൾക്ക് മുൻപ് കാണാതായ എസ്.ബി.ഐ പാസ്ബുക്ക്; അക്കൗണ്ടിലുള്ള പണം...
ചില പുസ്തകങ്ങൾ തുറക്കുമ്പോൾ, അല്ലെങ്കിൽ പഴയ പഴ്സോ ബാഗോ ഒക്കെ തുറക്കുമ്പോൾ അതിൽ നമ്മളെപ്പോഴോ വച്ചു മറന്നുപോയ ഒരു 500 രൂപാ നോട്ട് കാണുന്നു. ശരിക്കും നമുക്ക് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണല്ലേ? ചിലപ്പോൾ മാസാവസാനം കയ്യിൽ കാശില്ലാതെയിരിക്കുമ്പോഴൊക്കെ ആയിരിക്കും ഈ പൈസ കിട്ടുന്നത്. എന്നാൽ, അങ്ങനെ ഒരു ബ

ചില പുസ്തകങ്ങൾ തുറക്കുമ്പോൾ, അല്ലെങ്കിൽ പഴയ പഴ്സോ ബാഗോ ഒക്കെ തുറക്കുമ്പോൾ അതിൽ നമ്മളെപ്പോഴോ വച്ചു മറന്നുപോയ ഒരു 500 രൂപാ നോട്ട് കാണുന്നു. ശരിക്കും നമുക്ക് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണല്ലേ? ചിലപ്പോൾ മാസാവസാനം കയ്യിൽ കാശില്ലാതെയിരിക്കുമ്പോഴൊക്കെ ആയിരിക്കും ഈ പൈസ കിട്ടുന്നത്. എന്നാൽ, അങ്ങനെ ഒരു ബാങ്ക് പാസ്‍ബുക്ക് തന്നെ കിട്ടിയാലോ? അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വീട് വൃത്തിയാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പഴയ ബാങ്ക് പാസ്‌ബുക്ക് കിട്ടുന്നത്. 20 - 24 വർഷം പഴക്കമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാസ്‌ബുക്കാണ് ലഭിച്ചത്. കീറിപ്പറിഞ്ഞ നിലയിലായിരുന്ന ഈ പാസ്‌ബുക്ക്. യുവാവ് അത് അച്ഛനെ കാണിച്ചപ്പോഴാണ് അത് മരിച്ചുപോയ തന്റെ മുത്തശ്ശന്റേതാണെന്ന് തിരിച്ചറിഞ്ഞത്. വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടുപോയെന്ന് കരുതിയ പാസ്‌ബുക്കാണിത്.പൂജ എന്ന യുവതിയാണ് ഈ അക്കൗണ്ട് വിവരങ്ങളും പാസ്‌ബുക്കിന്റെ ചിത്രവും സഹിതം മറ്റൊരു യുവാവിന്റെ അനുഭവമാണ് എന്നു പറഞ്ഞ് ഇത് എക്സി(ട്വിറ്റർ)ൽ പങ്കുവെച്ചത്. പാസ്‌ബുക്ക് പരിശോധിച്ചപ്പോൾ കുടുംബത്തെ ഞെട്ടിച്ച മറ്റൊരു വിവരവും പുറത്തുവന്നു. ഒരു ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നാണ് പാസ്‌ബുക്കിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്.അക്കൗണ്ട് ഉടമ മരണപ്പെടുകയും വർഷങ്ങൾ പിന്നിടുകയും ചെയ്ത സാഹചര്യത്തിൽ ഈ പണം ഇനി തിരികെ ലഭിക്കുമോ അതോ കിട്ടില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് പൂജ പോസ്റ്റ് ഷെയർ ചെയ്തത്. നിരവധി പേർ ഇതിന് താഴെ ഉപദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞതുകൊണ്ട് മാത്രം പണം നഷ്ടമാകില്ലെന്നും കൃത്യമായ രേഖകളുമായി ബാങ്കിനെ സമീപിച്ചാൽ പണം വീണ്ടെടുക്കാമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. A guy found a 20-24 year old SBI passbook while cleaning his house.and what he discovered left his entire family shocked.When he showed the passbook to his father, he learned that it belonged to his late grandfather. His father admitted they had always believed the… pic.twitter.com/VZqk4C3JJQ— Pooja. (@poojaofficial5) July 15, 2026 പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത്പണം കിട്ടാനായി എസ്.ബി.ഐയുടെ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടണമെന്നാണ് പലരും നിർദ്ദേശിക്കുന്നത്. അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റ്, അവകാശികളുടെ തിരിച്ചറിയൽ രേഖകൾ, നിയമപരമായ അവകാശിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്കിന്റെ ക്ലെയിം ഫോം എന്നിവയും സമർപ്പിക്കേണ്ടതുണ്ട്. അക്കൗണ്ടിൽ നോമിനിയെ വെച്ചിട്ടില്ലെങ്കിൽ, പണം കൈമാറുന്നതിന് മുൻപ് സക്സഷൻ സർട്ടിഫിക്കറ്റോ മറ്റ് നിയമപരമായ രേഖകളോ ബാങ്ക് ആവശ്യപ്പെട്ടേക്കാമെന്നും പലരും ചൂണ്ടിക്കാണിച്ചു.