മാസ്ക് വച്ച് പതുങ്ങി വിഴിഞ്ഞത്തെ റിസോർട്ടിലെത്തി, വെന്റിലേറ്റർ വഴി ഡോറിന്റെ കൊളുത്ത് നീക്കി മോഷ്ടിച്ചത് 1 ലക്ഷം വിലവരുന്ന 2 ഫോൺ; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന സ്വകാര്യ റിസോർട്ട് ജീവനക്കാരുടെ വിലകൂടിയ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കോട്ടുകാൽ ഉച്ചക്കട പുലിയൂർക്കോണം സ്വദേശി മുഹമ്മദ് കൈഫ്(24) ആണ് അറസ്‌റ്റിലായത്. സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ സഹായത്തോടെയാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂ

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന സ്വകാര്യ റിസോർട്ട് ജീവനക്കാരുടെ വിലകൂടിയ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കോട്ടുകാൽ ഉച്ചക്കട പുലിയൂർക്കോണം സ്വദേശി മുഹമ്മദ് കൈഫ്(24) ആണ് അറസ്‌റ്റിലായത്. സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ സഹായത്തോടെയാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ചൊവ്വരയിലെ സ്വകാര്യ റിസോർട്ട് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ സമീപം രാത്രി മാസ്ക് വച്ച് എത്തിയ യുവാവ് വെന്‍റിലേറ്റർ വഴി കൈ കടത്തി വാതിലിന്‍റെ കൊളുത്ത് നീക്കിയ ശേഷം അകത്ത് കടന്നു. പിന്നീട് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടു മൊബൈൽ ഫോണുകളും 700 രൂപയും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഫോണുകൾ നഗരത്തിൽ വിൽപന നടത്തിയതായി ഇയാൾ മൊഴി നൽകി. മൊബൈലുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
Read the complete story at Asianet News Malayalam