'നിലവിൽ റിലേഷൻഷിപ്പില് അല്ല, അതിന് കാരണമുണ്ട്'; മനസ് തുറന്ന് അമൃത സജു
ഐശ്വര്യ റായിയുമായുള്ള മുഖസാദൃശ്യം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയായ താരമാണ് അമൃത സജു. പിന്നീട് കോണ്ടെന്റ് ക്രിയേഷനിലൂടെയും മോഡലിംഗിലൂടെയും സോഷ്യലിടത്ത് സ്വന്തമായി ഒരിടം കണ്ടെത്താനും അമൃതയ്ക്കു സാധിച്ചു. യൂട്യൂബ് ചാനലിലൂടെയും അമൃത സജീവമാണ്. പുതിയ വീഡിയോയിൽ ക്യു ആൻഡ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്

ഐശ്വര്യ റായിയുമായുള്ള മുഖസാദൃശ്യം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയായ താരമാണ് അമൃത സജു. പിന്നീട് കോണ്ടെന്റ് ക്രിയേഷനിലൂടെയും മോഡലിംഗിലൂടെയും സോഷ്യലിടത്ത് സ്വന്തമായി ഒരിടം കണ്ടെത്താനും അമൃതയ്ക്കു സാധിച്ചു. യൂട്യൂബ് ചാനലിലൂടെയും അമൃത സജീവമാണ്. പുതിയ വീഡിയോയിൽ ക്യു ആൻഡ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് അമൃത ഇപ്പോൾ. തന്റെ ജോലിയെക്കുറിച്ചും റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചുമൊക്കെ അമൃത സംസാരിക്കുന്നുണ്ട്.''നിലവിൽ എനിക്ക് റിലേഷൻഷിപ്പൊന്നുമില്ല. എനിക്ക് എന്റേതായ ചില പ്രശ്‌നങ്ങളും ട്രോമകളുമൊക്കെയുണ്ട്. അതൊക്കെ പരിഹരിച്ചതിന് ശേഷം മാത്രമേ എന്റെ ജീവിതത്തില്‍ ഒരാള്‍ വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. എന്റെ ഈ ട്രോമയിലേക്ക് ഒരാളെ കൊണ്ടുവന്ന് അയാളെ കൂടെ കഷ്ടപ്പെടുത്തുന്നതിലും ആ ബന്ധം വഷളാവുന്നതിലും താത്പര്യമില്ല. എന്റെ ജീവിതത്തില്‍ എനിക്കെപ്പോഴാണ് ഒരു പാര്‍ട്നര്‍ വേണം എന്ന് തോന്നുന്നത്, എപ്പോഴാണോ ആ സമയം എത്തുന്നത് അപ്പോള്‍ വിവാഹം ഉണ്ടാവും'', അമൃത പറഞ്ഞു.താനിപ്പോൾ ഒറ്റയ്ക്കാണ് ജീവിക്കുന്നത് എന്നും അമൃത പറയുന്നു. ''21 വയസ് വരെ ഞാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. അതിനു ശേഷം കുറച്ചുകാലം സുഹൃത്തുക്കള്‍ക്കൊപ്പവും താമസിച്ചു. നമ്മള്‍ ജീവിതത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണമെങ്കിൽ, ആത്മവിശ്വാസം വരണമെങ്കില്‍, തനിയേ എന്തൊക്കെ നമുക്ക് ചെയ്യാനാകുമെന്ന് മനസിലാക്കണമെങ്കിൽ ഒറ്റയ്ക്ക് ജീവിക്കണം എന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്'', അമൃത കൂട്ടിച്ചേർത്തു.''വളരെയധികം ഇഷ്ടത്തോടെയും പാഷനോടെയുമാണ് ഞാന്‍ ഈ ജോലിയെ കാണുന്നത്. വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും, കോണ്ടെന്റ് എന്താണ് എന്ന് കണ്ടെത്തുന്നതുമെല്ലാം ഒരു പണിയാണ്, അത് ഞാന്‍ വളരെ ഇഷ്ടത്തോടെ ചെയ്യുന്നു. ഐശ്വര്യ റായി മാമിന്റെ ഒരു വീഡിയോ ചെയ്തപ്പോള്‍ ഒറ്റ രാത്രി കൊണ്ട് ഞാന്‍ സ്റ്റാറായതാണ് എന്നാണ് പലരുടെയും ധാരണ. പക്ഷേ ടിക് ടോക്കിലും യൂട്യൂബിലും ഒരുപാട് വീഡിയോ ചെയ്തതിന് ശേഷമാണ് അവസാനമൊരു വീഡിയോ ക്ലിക്ക് ആയത്. അതൊരു വഴിത്തിരിവായി. നിരന്തരമായ ശ്രമത്തിലൂടെയാണ് അത് സാധ്യമാവുന്നത്'', അമൃത കൂട്ടിച്ചേർത്തു.