സ്പീഡ് ട്രാക്കിൽ കമ്പിയുമായി ഇ-റിക്ഷ, പിന്നിൽ നിന്നെത്തിയ കാറിലേക്ക് ഇടിച്ച് കയറി; ക്യാബ് ഡ്രൈവർക്ക് ദാരുണാന്ത്യം, യാത്രക്കാരി ഗുരുതരാവസ്ഥയിൽ
ഗുരുഗ്രാം: റിക്ഷയിൽ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികൾ പിന്നാലെ വന്ന വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് തുളച്ചുകയറി ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ദ്വാരക എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ടാക്സിയായി ഓടുന്ന കാർ മുൻപിൽ പോയ ഇ-റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പിയിൽ ഇടിച്ച്

ഗുരുഗ്രാം: റിക്ഷയിൽ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികൾ പിന്നാലെ വന്ന വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് തുളച്ചുകയറി ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ദ്വാരക എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ടാക്സിയായി ഓടുന്ന കാർ മുൻപിൽ പോയ ഇ-റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പിയിൽ ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ ഇ-റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൾ ക്യാബിന്റെ മുൻവശത്തെ ഗ്ലാസ്സ് തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു.അപകടത്തിൽ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമിൽ നിന്ന് ഡൽഹി ഭാഗത്തേക്ക് പോവുകയായിരുന്ന ക്യാബ്, എക്സ്പ്രസ് വേയിലെ ഓവർടേക്കിംഗ് ലൈനിലൂടെ പോവുകയായിരുന്ന ഇ-റിക്ഷയുടെ പുറകിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ശക്തമായ ആഘാതത്തിൽ ക്യാബിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇ-റിക്ഷയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഇരുമ്പ് കമ്പികളിലൊന്ന് ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി സംഭവസ്ഥലത്തുതന്നെ ഡ്രൈവ‍ർ മരിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് തകർന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയ വനിതാ യാത്രക്കാരിയെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളരെ പണിപ്പെട്ടാണ് ക്യാബിന്റെ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഗുരുഗ്രാം ട്രാഫിക് പൊലീസ് അറിയിച്ചു.