മൺസൂൺ ബംപർ; കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 10കോടി, ടിക്കറ്റ് എടുത്തത് എറണാകുളത്ത് നിന്ന്, വാങ്ങിയയാളെ മറന്നെന്ന് വിൽപ്പനക്കാരൻ
തിരുവനന്തപുരം: മൺസൂൺ ബംപർ BR 110 നറുക്കെടുപ്പിൽ ഒന്നാം സമ്മാനം (10 കോടി) M C 576896 എന്ന നമ്പറിന്. കണ്ണൂർ ജില്ലയിൽ ജില്ലയിലെ ഏജന്റ് മനോജ്‌ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. കണ്ണൂർ തോട്ടടയിലാണ് ഈ ടിക്കറ്റ് വിറ്റത്. മന

തിരുവനന്തപുരം: മൺസൂൺ ബംപർ BR 110 നറുക്കെടുപ്പിൽ ഒന്നാം സമ്മാനം (10 കോടി) M C 576896 എന്ന നമ്പറിന്. കണ്ണൂർ ജില്ലയിൽ ജില്ലയിലെ ഏജന്റ് മനോജ്‌ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. കണ്ണൂർ തോട്ടടയിലാണ് ഈ ടിക്കറ്റ് വിറ്റത്. മനോജിൻ്റെ ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങി അസം സ്വദേശിയായ പോപ്പിയാണ് വിറ്റത്. എന്നാൽ ടിക്കറ്റ് വിറ്റത് ആർക്കാണെന്ന് ഓർമ്മയില്ലെന്ന് പോപ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില.ഇത്തവണ 40 ലക്ഷം ടിക്കറ്റുകളാണ് മണ്‍സൂണ്‍ ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ 40 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. ബമ്പറിന്റെ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്. 11,14,500 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. വില്പനയിൽ തൃശൂർ രണ്ടാം സ്ഥാനത്തും ( 4 ,54, 510), തിരുവനന്തപുരം (3,58, 500) മൂന്നാം സ്ഥാനത്തുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് വില്പന ( 1,29, 000 ).10 കോടി രൂപയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000 , 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. പത്ത് കോടി രൂപ ലഭിക്കുന്ന ബമ്പർ ഭാഗ്യശാലിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാകും ലഭിക്കുക. ഈ തുകയിൽ നിന്നും കേന്ദ്ര സർക്കാരിൻ്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് എന്നിവ കഴിഞ്ഞ് ബമ്പർ ഭാഗ്യശാലിക്ക് 6 കോടി 30 ലക്ഷം രൂപയാകും ലഭിക്കുക.