നാലാം നാഷണൽ അവാർഡ് നേടുമോ മമ്മൂട്ടി? ഇന്നറിയാം, പ്രഖ്യാപനം വൈകീട്ട് 5 മണിക്ക്
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിക്കാണ് പ്രഖ്യാപനം. മലയാള സിനിമ ലോക ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മറ്റൊരു നാഷണൽ അവാർഡ് മമ്മൂട്ടി കൊണ്ടുവരുമോ എന്നതാണ്. സംവിധായകൻ ജയരാജ് ആണ് ജൂറി ചെയർമാൻ. 2024

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിക്കാണ് പ്രഖ്യാപനം. മലയാള സിനിമ ലോക ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മറ്റൊരു നാഷണൽ അവാർഡ് മമ്മൂട്ടി കൊണ്ടുവരുമോ എന്നതാണ്. സംവിധായകൻ ജയരാജ് ആണ് ജൂറി ചെയർമാൻ. 2024 ൽ സെൻസറിങ്ങ് പൂർത്തിയാക്കിയ ചിത്രങ്ങളാണ് പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നത്.നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. ഭ്രമയുഗത്തിന് പുറമെ, ചിതമഭാരം സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സ്, ആസിഫ് അലി- വിജയരാഘവൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദിൻജിത്ത് അയ്യത്താൻ ചിത്രം കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളും നാഷണൽ അവാർഡിനായി മാറ്റുരയ്ക്കുന്നുണ്ട്.
Read the complete story at Asianet News Malayalam