ഇതാണോ ജനാധിപത്യം ? സ്വന്തം പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറേണ്ടത് ?; പിന്തുണയുമായി വിസ്മയ മോഹൻലാൽ
ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ(മായ). വില്‍ മേക്ക് ഇറ്റ് എസ്.കെ എന്ന പേജിന്റെ പോസ്റ്റ് പങ്കിട്ട് കൊണ്ടാണ് വിസ്മയ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നതെന്നാണ് കേന്ദ്രത്

ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ(മായ). വില്‍ മേക്ക് ഇറ്റ് എസ്.കെ എന്ന പേജിന്റെ പോസ്റ്റ് പങ്കിട്ട് കൊണ്ടാണ് വിസ്മയ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നതെന്നാണ് കേന്ദ്രത്തോടുള്ള ചോദ്യമായി പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.വിസ്മയ മോഹൻലാൽ പങ്കിട്ട പോസ്റ്റ് ഇങ്ങനെടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ്, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പരിക്ക്, റേഡുകള്‍ ബ്ലോക്ക് ചെയ്തു, മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു, നഗരം മുഴുവന്‍ ബാരിക്കേഡുകള്‍, ഇന്‍റര്‍നെറ്റ് നിരോധിച്ചു.സമരക്കാരെ നിങ്ങള്‍ അനുകൂലിക്കണ്ട ആവശ്യമില്ല. അവരുടെ ആവശ്യങ്ങളെ അംഗീകരിക്കേണ്ടതില്ല. അവരുടെ കൂടെ നില്‍ക്കുന്ന സംഘടനയെ അംഗീകരിക്കുകയും വേണ്ട. പക്ഷേ, പൗരന്മാരുടെ ചോദ്യത്തിനും അവര്‍ ഉയര്‍ത്തുന്ന ശബ്ദത്തിലും നേരെ ഇത്തരം അടിച്ചമര്‍ത്തല്‍ നടക്കുമ്പോൾ അതിനെ തടഞ്ഞു നിര്‍ത്തുകയും ഇത് ഏത് തരത്തിലുള്ള ജനാധിപത്യമാണെന്ന് ചോദിക്കുകയും വേണം. കാരണം നാളെ നിങ്ങള്‍ പറയുന്നതും അവര്‍ക്ക് കേള്‍ക്കേണ്ട അവസ്ഥ വരും. നിങ്ങളല്ലെങ്കില്‍ നിങ്ങളുടെ കുടുംബമോ അയല്‍ക്കാരോ നാട്ടുകാരോ ആയിരിക്കും ചോദ്യം ചോദിക്കാന്‍ ഉണ്ടാവുക. എന്‍റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത്?അതേസമയം ദില്ലിയില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ അനുനയന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം തുടരുമ്പോൾ മന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചര്‍ച്ച. സമരക്കാർക്കൊപ്പം രാഹുലും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയും അടക്കമുള്ള നേതാക്കൾ പങ്കുചേര്‍ന്നിട്ടുണ്ട്.