റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജി വെച്ചു
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജി വെച്ചു. രാജ്യസഭയിലെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് രാജി. പഞ്ചാബിലെ ബിജെപി നേതാവാണ് രവ്‌നീത് സിംഗ് ബിട്ടു. റെയിൽവേക്ക് പുറമെ, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. രാജ്യസഭാ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജി വെച്ചു. രാജ്യസഭയിലെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് രാജി. പഞ്ചാബിലെ ബിജെപി നേതാവാണ് രവ്‌നീത് സിംഗ് ബിട്ടു. റെയിൽവേക്ക് പുറമെ, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. രാജ്യസഭാ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിട്ടു മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു 2024 ൽ ബിജെപിയിൽ ചേരുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഒഴിവുവന്ന സീറ്റിലേക്കുള്ള ശേഷിക്കുന്ന കാലാവധിയിലേക്ക് രാജസ്ഥാനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സമീപകാലത്ത്, ദിൽജിത് ദോശാന്ത് അഭിനയിച്ച ' സത്‌ലജ് ' എന്ന ചിത്രത്തെ ബിട്ടു പരസ്യമായി വിമർശിച്ചിരുന്നു.