നാവിലലിയുന്ന കാരമൽ മിൽക്ക് പുഡ്ഡിംഗ് എളുപ്പം തയ്യാറാക്കാം
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.വേണ്ട ചേരുവകൾപാല് 2 കപ്പ്പഞ്ചസാര 4 സ്പൂൺമുട്ട ഒരെണ്ണംമിൽക്ക് മെയ്ഡ് 3 സ്പൂൺതയ്യാറാക്കുന്ന വിധംആദ്യം പാല് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പഞ്ചസാരയും മിൽക്ക് മെയ്ഡും മുട്ടയും പൊട്ടിച്ചൊഴിച്ച് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക. ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് നന്നായിട്ട് ആവിയിൽ വേവിച്ച് എടുക്കുക. നന്നായിട്ട് മെൽറ്റ് ചെയ്ത് എടുത്തിട്ടുള്ള കാരമൽ സിറപ്പ് കൂടി ഒഴിച്ചുകൊടുത്ത് വീണ്ടും ഇത് തണുക്കാനായിട്ട് വയ്ക്കുക. തണുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് തണുപ്പ് ചെറുതായി ഒന്ന് കുറഞ്ഞു വരുമ്പോൾ ഇതിന് മറ്റൊരു പാത്രത്തിലേക്ക് ഒന്ന് കമഴ്ത്തിവെച്ച് ഒഴിച്ചെടുത്തതിന് ശേഷം മുറിച്ചു ഉപയോഗിക്കാവുന്നതാണ്.