'രേണുവിനെ കാണാൻ പോവാത്തത് എന്തുകൊണ്ട്?'; മറുപടി പറഞ്ഞ് അനീഷ്
കാന്‍സര്‍ ചികിത്സയിലാണ് സോഷ്യല്‍ മീഡിയ താരവും ബിഗ്ബോസ് മലയാളം സീസൺ 7 മൽസരാർത്ഥിയും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് രേണു ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ രോഗത്തെക്കുറിച്ച് വ്യക്തമാക്കിയ രേണു, ച

കാന്‍സര്‍ ചികിത്സയിലാണ് സോഷ്യല്‍ മീഡിയ താരവും ബിഗ്ബോസ് മലയാളം സീസൺ 7 മൽസരാർത്ഥിയും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് രേണു ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ രോഗത്തെക്കുറിച്ച് വ്യക്തമാക്കിയ രേണു, ചികിത്സയുടെ വിശദാംശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ബിഗ്ബോസിലെ സഹമൽസരാർത്ഥികളടക്കം പലരും രേണുവിനെ നേരിട്ടെത്തി സന്ദർശിച്ച് വിശദാംശങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് താൻ രേണുവിനെ നേരിട്ടു പോയി കാണാത്തത് എന്നു വിശദീകരിക്കുകയാണ് ബിഗ്ബോസ് മലയാളം സീസൺ 7 ലെ ഫസ്റ്റ് റണ്ണറപ്പായ അനീഷ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനീഷ്.''രേണുവിനെ വിളിച്ചിരുന്നു. എനിക്ക് കോണ്ടാക്ട് ഉള്ളയാളാണ് രേണു സുധി. രേണുവിന് ഇങ്ങനെയൊരു അവസ്ഥയുണ്ടായതിൽ ഒരുപാട് വിഷമമുണ്ട്. അതിനു ശേഷം ഈയടുത്തുകൂടി വിളിച്ചിരുന്നു. എന്നാൽ രോഗാവസ്ഥയിലുള്ള ഒരാളുടെ അടുത്തേക്കു പോകുമ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. ചിലപ്പോൾ അവർക്ക് ഇൻഫക്ഷൻ വന്നേക്കാം. അതൊക്കെ കൊണ്ടാണ് രേണുവിനെ കാണാൻ പോകാത്തത്. വീഡിയോ കോളിലൂടെയും അല്ലാത്ത ഫോൺ കോളുകളിലൂടെയുമൊക്കെ സംസാരിക്കാറുണ്ട്. രോഗം പെട്ടെന്നു തന്നെ മാറി, പഴയ രേണുവായി തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം'', അനീഷ് പറഞ്ഞു.രേണു സുധിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. രേണു വ്ലോഗിലൂടെ കാണിച്ച കാന്‍സര്‍ ചികിത്സയുടെ മെഡിക്കല്‍ ബില്‍ വ്യാജമാണെന്ന് ആരോപിച്ച് നിരവധി യൂട്യൂബർമാർ രംഗത്തുവരികയും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു. യൂട്യൂബറെ കേരളം പൊലീസ് കസ്റ്റഡിയിൽവേയ്ക്കുന്ന വീഡിയോ രേണു സുധി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.