പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പൊലീസ്; അന്വേഷണ ചുമതലയുള്ള ഐജിക്ക് കൈമാറും
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പൊലീസ്. ആലക്കോട് സൈബർ പൊലീസാണ് മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി പ്രകാശന് റിപ്പോർട്ട് കൈമാറും. ഇന്ന് ഒൻപതരയോടെയാണ് ആലക്കോട് സൈബർ പൊലീസ് സംഘം ശ്രീമതിയുടെ വീട്ടിലെത്തുന്നത്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമന

തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പൊലീസ്. ആലക്കോട് സൈബർ പൊലീസാണ് മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി പ്രകാശന് റിപ്പോർട്ട് കൈമാറും. ഇന്ന് ഒൻപതരയോടെയാണ് ആലക്കോട് സൈബർ പൊലീസ് സംഘം ശ്രീമതിയുടെ വീട്ടിലെത്തുന്നത്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പി കെ ശ്രീമതി. വ്യാജപ്രചാരണത്തിൽ മനംനൊന്തു. വിഐപി ആരോപണം വന്നപ്പോൾ വേണ്ട വിധത്തിൽ പ്രതിരോധിക്കാനാളുണ്ടായില്ലെന്നും പി കെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
Read the complete story at Asianet News Malayalam