പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ
ഡൽഹി:വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം. ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്. പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്താനുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്സ് തയ്യാറാക്കും. എൻടിഎ പരീക്ഷകൾ ഉടച്ചു വാർ

ഡൽഹി:വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം. ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്. പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്താനുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്സ് തയ്യാറാക്കും. എൻടിഎ പരീക്ഷകൾ ഉടച്ചു വാർക്കാൻ ആറംഗ ടാസ്ക് ഫോഴ്സിൽ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമാക്കുന്നതിനായാണ് നീക്കം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ പ്രധാന തീരുമാനം വ്യക്തമാക്കിയത്. ക്രമക്കേടുകളിൽ പങ്കാളികളായവരെ ജയിലിലടച്ചിട്ടുണ്ടെന്നും വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന് കർശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിർമ്മാണങ്ങളിലേക്ക് പാർലമെന്റ് കടക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. HIGH POWERED TASK FORCE on examination reforms under the leadership of Shri Nandan Nilekani constituted.@NandanNilekani pic.twitter.com/mMpmPdIEL5— Narendra Modi (@narendramodi) July 26, 2026 ഭാവി തലമുറയുടെ സുരക്ഷിതത്വത്തിനായി പരീക്ഷാ സംവിധാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും പരീക്ഷകൾ സുതാര്യവും വിശ്വസനീയവുമാകുന്നതോടൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.ഈ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത എത്രയും വേഗം ഉറപ്പുവരുത്തുകയും ചെയ്യും.ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും തടയുന്നതിനായി 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്റ്റിൽ' ഭേദഗതികൾ വരുത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദിഷ്ട സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കൽ, വേഗത്തിലുള്ള വിചാരണ, കടുത്ത ശിക്ഷാനടപടികൾ എന്നിവ ഇതിലൂടെ ഉറപ്പാക്കും. രാജ്യത്തുടനീളമുള്ള പൊതുപരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയുടെ ഉപയോഗവും ഘടനാപരമായ പരിഷ്കാരങ്ങളും നിർദ്ദേശിക്കുക എന്നതായിരിക്കും നന്ദൻ നിലേക്കനി സമിതിയുടെ പ്രധാന ചുമതല.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം