ഇൻഡൽ ചാമ്പ്യൻസ് ലീഗ്: ട്രിവാൻഡ്രം സോൺ ഫുട്ബോൾ കിരീടം നേടി കൈരളി ഫോർഡ് തിരുവനന്തപുരം
ഇൻഡൽ ഓട്ടോമോട്ടീവ്സ് സംഘടിപ്പിക്കുന്ന ഇൻഡൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ട്രിവാൻഡ്രം സോൺ മത്സരങ്ങൾ ആവേശകരമായി സമാപിച്ചു. കൈരളി ഫോർഡിന്റെയും കൈരളി ടൊയോട്ടയുടെയും വിവിധ ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൈരളി ഫോർഡ് ട്രിവാൻഡ്രം സോൺ ചാമ്പ്യൻമാരായി.ജീവനക്കാരുട

ഇൻഡൽ ഓട്ടോമോട്ടീവ്സ് സംഘടിപ്പിക്കുന്ന ഇൻഡൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ട്രിവാൻഡ്രം സോൺ മത്സരങ്ങൾ ആവേശകരമായി സമാപിച്ചു. കൈരളി ഫോർഡിന്റെയും കൈരളി ടൊയോട്ടയുടെയും വിവിധ ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൈരളി ഫോർഡ് ട്രിവാൻഡ്രം സോൺ ചാമ്പ്യൻമാരായി.ജീവനക്കാരുടെ കായിക മികവും കൂട്ടായ പ്രവർത്തന മനോഭാവവും ഒരുപോലെ ഉയർത്തിക്കാട്ടിയ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്. ഓരോ മത്സരത്തിലും മികച്ച ടീം വർക്കും ആരോഗ്യകരമായ മത്സരവീര്യവും പ്രകടമായപ്പോൾ കാണികൾക്കും ആവേശകരമായ നിമിഷങ്ങൾ സമ്മാനമായി.ഇൻഡൽ ഓട്ടോമോട്ടീവ്സ് ഗ്രൂപ്പ് എച്ച് ആർ ഹെഡ് കെ എസ് ഉണ്ണികൃഷ്‍ണൻ കിക്ക്-ഓഫ് നിർവഹിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈരളി ഫോർഡ് ഡിജിഎം വിവേക് രവീന്ദ്രൻ, കൈരളി ടൊയോട്ട സർവീസ് ഡിജിഎം പ്രമോദ് പി, കൈരളി ടൊയോട്ട എച്ച്ആർ മാനേജർ പോൾ ജോസ് എന്നിവർ പങ്കെടുത്തു.ജീവനക്കാർക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുക, ടീം സ്‍പിരിറ്റ് ശക്തിപ്പെടുത്തുക, പരസ്‍പര സഹകരണവും ആരോഗ്യകരമായ മത്സര മനോഭാവവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇൻഡൽ ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് സോണൽ എച്ച് ആർ മാനേജർ എബിൾ ജോസഫ് പറഞ്ഞു. സ്ഥാപനത്തിനുള്ളിലെ മികച്ച തൊഴിൽ സംസ്‍കാരം രൂപപ്പെടുത്തുന്നതിൽ കായിക പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തെ വാഹനവിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ഇൻഡൽ ഓട്ടോമോട്ടീവ്സ്, ബിസിനസ് വളർച്ചയ്ക്കൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. "വൺ ടീം, വൺ ഗെയിം, വൺ ചാമ്പ്യൻ!" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ട്രിവാൻഡ്രം സോൺ ടൂർണമെന്‍റ്, മത്സരഫലങ്ങൾക്കപ്പുറം കൂട്ടായ്മയുടെയും ടീം സ്‍പിരിറ്റിന്‍റെയും ആഘോഷമായി മാറി.