ടി ഐ മധുസൂദനന്റെ പങ്ക് വിശദമായി അന്വേഷിക്കണം, ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ കത്തിയ ഷെഡ്ഡ് ഉടമ ടി പുരുഷോത്തമൻ
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് കത്ത്. തീയിടലിന് പിന്നിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനെന്നാണ് പുരുഷോത്തമന്‍റെ ആരോപണം. മധുസൂദനനെതിരെ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്ന് പുരുഷോത്തമൻ കത്തിൽ ആവശ്യപ്പെട്ടു. ടി ഐ മധുസൂദനന്&

കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് കത്ത്. തീയിടലിന് പിന്നിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനെന്നാണ് പുരുഷോത്തമന്‍റെ ആരോപണം. മധുസൂദനനെതിരെ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്ന് പുരുഷോത്തമൻ കത്തിൽ ആവശ്യപ്പെട്ടു. ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം. ചെമ്മീൻ കെട്ടിനോട് ചേർന്നുള്ള ഷെഡ്ഡിന് തീയിട്ടത് വ്യാഴാഴ്ചയാണ്. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ടി പുരുഷോത്തമൻ കത്തിൽ വ്യക്തമാക്കി.ഷെഡ്ഡിനുള്ളിൽ ചെമ്മീന് കൊടുക്കേണ്ട തീറ്റ, വല, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബോക്സുകൾ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം കത്തി നശിച്ചിട്ടുണ്ട്. ചെമ്മീൻ കെട്ടിനകത്തും ദ്രാവ രൂപത്തിലുള്ള എന്തോ കലക്കിയതായി സംശയിക്കുന്നുണ്ടെന്ന് പുരുഷോത്തമൻ പറഞ്ഞു. ചെമ്മിൻ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമം നടന്നതായി പുരുഷോത്തമൻ സംശയിക്കുന്നുണ്ട്. തീപിടിത്തത്തിൽ ഷെഡ്ഡ് പൂർണ്ണമായും നശിച്ച നിലയിലാണ്. തീറ്റകളും പൈപ്പുകളും, ട്രേകളും പൂർണ്ണമായും കത്തി ഉരികിയപ്പോയി. എന്തോ സ്ഫോടക വസ്തു ഉപയോഗിച്ചാണ് തകർത്തതെന്നാണ് കരുതുന്നതെന്ന് പുരുഷോത്തമൻ പറഞ്ഞു.ഷെഡ്ഡിലെ കട്ടിലും ജനലുമൊക്കെ കാണാനില്ല. എല്ലാം തകർന്ന നിലയിലാണ്. വാതിലടക്കം കത്തി ചാമ്പലായിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകുമെന്നും പുരുഷോത്തമൻ പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം അക്രമിക്കാൻ കോപ്പുകൂട്ടുന്നുണ്ട്. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലിച്ചവരെ ആക്രമിക്കാനാണ് അവരുടെ പ്ലാൻ. മുൻ എംഎൽഎ മധുസൂധനൻ കുറച്ച് ദിവസം മുമ്പ് എനിക്കെതിരെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും വലിയ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് ആക്രമണം നടന്നത്- പുരുഷോത്തമൻ ആരോപിച്ചു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പുരുഷോത്തമന്റെ വീട് ആക്രമിച്ചു കാറിനു തീയിട്ടിയിരുന്നു. കാർ കത്തിച്ച കേസിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു.