ദിവസവും അത്താഴത്തിന് ശേഷം 15 മിനിറ്റ് നേരം നടത്തം ശീലമാക്കൂ, കാരണം
അത്താഴത്തിന് ശേഷം ഉടൻ തന്നെ 10-15 മിനിറ്റ് നേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. അത്താഴത്തിന് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ കാരണമായേക്കാം.നടക്കുന്നത് ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് പോലുള്ള കാർബോ

അത്താഴത്തിന് ശേഷം ഉടൻ തന്നെ 10-15 മിനിറ്റ് നേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. അത്താഴത്തിന് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ കാരണമായേക്കാം.നടക്കുന്നത് ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് പോലുള്ള കാർബോഹൈഡ്രേറ്റുകളെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തിന് സാധിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനെ 'പോസ്റ്റ്‌പ്രാൻഡിയൽ ഗ്ലൂക്കോസ് സ്പൈക്കുകൾ' (postprandial glucose spikes) എന്ന് വിളിക്കുന്നു. ഹൃദ്രോഗം, ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം , ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത എന്നിവയുമായി ഇതിന് ബന്ധമുണ്ട്.ഭക്ഷണം ദഹിക്കുമ്പോൾ കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസായി മാറുകയും അത് രക്തപ്രവാഹത്തിൽ കലരുകയും ചെയ്യുന്നു. തുടർന്ന്, ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്ന ഇൻസുലിൻ വർദ്ധനവ് (postprandial insulin spike) ഈ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിക്കുന്നു. പ്രമേഹമോ പ്രീ-ഡയബറ്റിസോ ഉള്ള ഒരാളിൽ ഈ പ്രക്രിയയുടെ കാര്യക്ഷമത കുറയുന്നു.ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും ഉയരുന്നുണ്ടെങ്കിലും, ശരീരം അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതും ആ പ്രക്രിയയുടെ വേഗതയും ആണ് ദീർഘകാലാടിസ്ഥാനത്തിലുള്ള ആന്തരിക പ്രത്യാഘാതങ്ങൾ നിർണ്ണയിക്കുന്നത്.ഭക്ഷണശേഷം ചെയ്യാവുന്ന ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് നടത്തമെന്ന് 'സ്പോർട്സ് മെഡിസിൻ ജേണലിൽ' പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ഇത് ഇൻസുലിൻ സംവേദനക്ഷമത (insulin sensitivity) മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഭക്ഷണം കഴിച്ചതിനുശേഷമുള്ള പരമാവധി 10 മുതൽ 30 മിനിറ്റ് വരെ നടക്കാവുന്നതാണ്.അത്താഴത്തിന് ശേഷം നടക്കുന്നത് പ്രീഡയബറ്റിസ്, ഇൻസുലിൻ പ്രതിരോധം, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് 'സയന്റിഫിക് റിപ്പോർട്ട്‌സ്' (Scientific Reports) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലം വ്യക്തമാക്കുന്നു.