പോക്സോ കേസിലെ പ്രതി റിമാൻ്റ് വിധി കേട്ട് കോടതിയിൽ നിന്നും ചാടിപ്പോയി; കോടതിയിൽ നാടകീയ രംഗങ്ങൾ, അന്വേഷണം
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതി റിമാൻ്റ് വിധി കേട്ട് കോടതിയിൽ നിന്നും ചാടിപ്പോയി. നെടുമങ്ങാട് പോക്സോ കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. കേസിലെ നാലാം പ്രതി നിധിൻ രാജ് ആണ് ചാടിപ്പോയത്. നാല് വർഷങ്ങൾക്ക് മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിധിൻ രാജിൻ്റെ സുഹൃത്ത് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു

തിരുവനന്തപുരം: പോക്സോ കേസിലെ പ്രതി റിമാൻ്റ് വിധി കേട്ട് കോടതിയിൽ നിന്നും ചാടിപ്പോയി. നെടുമങ്ങാട് പോക്സോ കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. കേസിലെ നാലാം പ്രതി നിധിൻ രാജ് ആണ് ചാടിപ്പോയത്. നാല് വർഷങ്ങൾക്ക് മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിധിൻ രാജിൻ്റെ സുഹൃത്ത് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരിന്നു. കേസിൽ നിധിൻരാജ് ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങവേയാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്. നാലാം പ്രതിയായ നിധിൻ രാജ് കുറേ നാളായി കോടതിയിൽ വരാത്തതിനാൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വക്കീലുമായി ഇന്നു ഉച്ചയ്ക്ക് പ്രതി കോടതിയിൽ ഹാജരാകുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത് കേട്ട പ്രതി കോടതിയിൽ നിന്നും ചാടിപ്പോവുകയായിരുന്നു. പ്രതിക്കായി നെടുമങ്ങാട് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
Read the complete story at Asianet News Malayalam