കടല്ക്ഷോഭം; മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ
തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് ശേഷം ഇന്നലെ രാത്രി തിരികെ മടങ്ങുമ്പോഴാണ് തീരത്തിന് സമീപം വള്ളം അപകടത്തിൽപ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളി

തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് ശേഷം ഇന്നലെ രാത്രി തിരികെ മടങ്ങുമ്പോഴാണ് തീരത്തിന് സമീപം വള്ളം അപകടത്തിൽപ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികള്‍ കടലിൽ വീണത്. മുതലപ്പൊഴിയിൽ രക്ഷാപ്രവര്‍ത്തനം വൈകിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഇന്നലെ രാത്രി തിരികെ മടങ്ങുമ്പോഴാണ് തീരത്തിന് സമീപം വള്ളം അപകടത്തിൽപ്പെട്ടാണ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കടലിൽ വീണത്. അപ്പോള്‍ തന്നെ അധികൃതരെ അറിയിച്ചിട്ടും ഇന്നുച്ചവരെ ഒരു തരത്തിലുമുള്ള രക്ഷാപ്രവര്‍ത്തനവും ഉണ്ടായില്ലെന്നാണ് പരാതി. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് പൊലീസ് സ്റ്റേഷന് മുന്നിലെത്തുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഒടുവില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യമെത്തിയത് നേവിയുടെ ഹെലികോപ്റ്ററാണ്. പിന്നെ കോസ്റ്റ്ഗാര്‍ഡിന്‍റെയും തീരദേശ പൊലീസിന്‍റെയും ബോട്ടുകളും തെരച്ചിലിനെത്തി.വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില് തുടരുകയാണ്. പുല്ലുവിള സ്വദേശി ജോണ്‍, അടിമലതുറ സ്വദേശി ആൻ്റണി എന്നിവരെയാണ് കാണാതായത്. ബോട്ടുകളിലെ മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്തി. മന്ത്രി സിപി ജോണും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും എത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.