കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി, 3 മണിക്കൂറിന് ശേഷം ബസ് കരയ്ക്കെത്തിച്ചു
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്രാബസ് വെള്ളത്തിൽ കുടുങ്ങി. കണ്ണൂർ ശ്രീകണ്ഠപുരം തുമ്പേനിയിലാണ് സംഭവം. ചന്ദനക്കാംപാറയിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന നിർമ്മല ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ മടമ്പം തുമ്പേനിയി

കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്രാബസ് വെള്ളത്തിൽ കുടുങ്ങി. കണ്ണൂർ ശ്രീകണ്ഠപുരം തുമ്പേനിയിലാണ് സംഭവം. ചന്ദനക്കാംപാറയിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന നിർമ്മല ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ മടമ്പം തുമ്പേനിയിലെ റോഡിലാണ് വെള്ളം കയറിയത്. തുടർന്ന് നിർമ്മല ബസ് വെള്ളത്തിൽ കുടുങ്ങുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ ഉടനടി സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാർ വടംകെട്ടി വലിച്ചാണ് ബസ് വെള്ളത്തിൽ നിന്ന് പുറത്തെത്തിച്ചത്. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ മടമ്പം തുമ്പേനിയിൽ വെള്ളം കയറിയതിനെ തുടർന്ന് പാതയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. പ്രദേശത്ത് സമാന്തര പാതയിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.