ബൈക്കിൽ 'റിവേഴ്സ്' യാത്ര; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർഥിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം നിർബന്ധമായും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ നിർദേശിച്ചു.

കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർഥിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം നിർബന്ധമായും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ നിർദേശിച്ചു. കഴിഞ്ഞ ദിവസം ഇടപ്പള്ളി ഭാഗത്തെ റോഡിലൂടെ അപകടകരമായി സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. കുസാറ്റിലെ സഹപാഠിയായ വിദ്യാർഥിയാണ് ബൈക്കിന് പിന്നിൽ റിവേഴ്സ് ആയി തിരിഞ്ഞിരുന്ന് യാത്ര ചെയ്തത്. ഹെൽമെറ്റില്ലാതെ മൂന്ന് പേരെ കയറ്റി ബൈക്ക് ഓടിച്ച മറ്റൊരു വിദ്യാർഥിക്കെതിരെയും കർശന നടപടി സ്വീകരിക്കും. ഇയാളുടെ ഡ്രൈവിങ് ലൈസൻസും സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം അപകടകരമായ വാഹനമോടിക്കലുകൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനയും നടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം