ഫൊക്കാന ഇന്റർനാഷണൽ പ്രസിഡന്റായി ഡോ. കല ഷഹി ചുമതലയേറ്റു
വാഷിങ്ടണ്‍ ഡിസി: ആഗോള മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(FOKANA) (ഇന്‍റർനാഷണൽ) പ്രസിഡന്‍റായി പ്രമുഖ ഡോക്ടറും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. കല ഷഹി ചുമതലയേറ്റു. വാഷിങ്ടണ്‍ ഡി സിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത

വാഷിങ്ടണ്‍ ഡിസി: ആഗോള മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(FOKANA) (ഇന്‍റർനാഷണൽ) പ്രസിഡന്‍റായി പ്രമുഖ ഡോക്ടറും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. കല ഷഹി ചുമതലയേറ്റു. വാഷിങ്ടണ്‍ ഡി സിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പില്‍ ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെയാണ് 2026-2028 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.സംഘടനയുടെ പ്രവര്‍ത്തനം നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഒതുക്കാതെ, ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളികളെയും ഒരൊറ്റ വേദിയില്‍ കൊണ്ടുവരികയാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം. സാംസ്‌കാരിക സംരക്ഷണം, യുവജന ശാക്തീകരണം, ജീവകാരുണ്യം, പ്രവാസി ക്ഷേമം, നിയമസഹായം, സംരംഭകത്വ വികസനം എന്നീ മേഖലകളില്‍ വിപുലമായ പദ്ധതികളാണ് ഒരുങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഡോ. കല ഷഹി (പ്രസിഡന്റ്), ഷാജി ജോണ്‍ (സെക്രട്ടറി), ഷാജി സാമുവല്‍ (ട്രഷറര്‍), ഷാജി ആലപ്പാട്ട് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സഞ്ജീവ് ഷണ്‍മുഖംപിള്ള (വൈസ് പ്രസിഡന്റ്), ലതീഷ് കൃഷ്ണ (അസോസിയേറ്റ് സെക്രട്ടറി), ജെയിന്‍ സ്റ്റീഫന്‍ (അസോസിയേറ്റ് ട്രഷറര്‍), സുഹാസ് മുല്ലവീട് (അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി), ബിജു മാധവന്‍ (അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍), സ്വപ്ന ഫെലിക്‌സ് (വിമന്‍സ് ഫോറം ചെയര്‍), ഡോ. ജേക്കബ് ഈപ്പന്‍ (ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍), ജോസഫ് കുര്യപ്പുറം (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍.