'തുറന്നു പറയേണ്ടി വരും, ഇപ്പോഴല്ലെങ്കില് പിന്നെ', ഹെലികോപ്റ്റർ യാത്ര വിവാദത്തില് പ്രതികരണവുമായി കെ രാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി കെ രാജൻ. ഹെലിക്കോപ്റ്റർ സ്വകാര്യ ആവശ്യത്തിനാണ് ഉപയോഗിച്ചത് എന്ന് ആരോഗ്യമന്ത്രി പറയുന്നെന്നും ഔദ്യോഗിക ആവശ്യത്തിനാണെന്ന് മുഖ്യമന്ത്രി പറയുന്നത് ഇവർ പരസ്പര ധാരണയിൽ എത്തണം എന്നും കെ രാജൻ പരിഹസിച്ചു. ഇൻവെസ്റ്റ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി കെ രാജൻ. ഹെലിക്കോപ്റ്റർ സ്വകാര്യ ആവശ്യത്തിനാണ് ഉപയോഗിച്ചത് എന്ന് ആരോഗ്യമന്ത്രി പറയുന്നെന്നും ഔദ്യോഗിക ആവശ്യത്തിനാണെന്ന് മുഖ്യമന്ത്രി പറയുന്നത് ഇവർ പരസ്പര ധാരണയിൽ എത്തണം എന്നും കെ രാജൻ പരിഹസിച്ചു. ഇൻവെസ്റ്ററെ കാണാനാണ് ഹെലികോപ്റ്റർ യാത്ര നടത്തിയത് എന്ന മുഖ്യമന്ത്രിയുടെ പരാമർശം വിശദമായി പരിശോധിക്കണമെന്നും വ്യവസായ മന്ത്രി പോലും അറിയാതെ ഇക്കാര്യം മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുമോ? പറഞ്ഞത് യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കണം. ഇപ്പോൾ പറഞ്ഞില്ലെങ്കിലും ഈ ഇൻവെസ്റ്റർ ആരാണെന്ന് വരുംകാലങ്ങളിൽ പറയേണ്ടിവരും.സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വലിയ പാളിച്ചകൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പാളിച്ചകളുണ്ടായതായി എംഎൽഎ അബിൻ വർക്കിവരെ പറയുന്നെന്നും മഴക്കാല പ്രവർത്തനങ്ങളെ അവതാനതയോടെ കാണേണ്ടതായിരുന്നു, മുമ്പ് ജൂൺമാസം ആദ്യം തന്നെ ക്യാമ്പുകളുടെ എണ്ണം അടക്കം തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. ഓറഞ്ച് ബുക്ക് കൃത്യമായി തയ്യാറാക്കിയിരുന്നു. ഇതൊന്നും നടന്നിട്ടില്ല. മെയ് ജൂൺ മാസങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെ അനാവശ്യമായി സ്ഥലം മാറ്റരുതെന്ന് മുൻപ് നിയമസഭയിൽ പറഞ്ഞതാണ്. എന്നാല്‍ 559 വില്ലേജ് ഓഫീസർമാരെ ഉൾപ്പെടെ സ്ഥലംമാറ്റി. 17 വില്ലേജ് ഓഫീസർമാരെ പത്തനംതിട്ടയിൽ തന്നെ മാറ്റി. ഇതിൽ വീഴ്ച ഉണ്ടായി എന്നും കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.