ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് യുവേഫയുടെ 'റെഡ് കാർഡ്'; പണി കൊടുത്ത് ഇംഗ്ലണ്ടും വെയിൽസും
സൂറിച്ച്: ലോകകപ്പ് ഫുട്ബോളിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ നീക്കം ശക്തമാക്കി യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡിയായ യുവേഫ. 2027-ൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇ

സൂറിച്ച്: ലോകകപ്പ് ഫുട്ബോളിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ നീക്കം ശക്തമാക്കി യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡിയായ യുവേഫ. 2027-ൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇൻഫാന്‍റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിച്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി.ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യാവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് വിൽക്കാനും അതിലൂടെ ലഭിക്കുന്ന തുക അംഗരാജ്യങ്ങൾക്ക് വീതിച്ചുനൽകാനുമായിരുന്നു ഇൻഫാന്‍റിനോ ലക്ഷ്യമിട്ടത്. എന്നാൽ 55 അംഗരാജ്യങ്ങളുള്ള യുവേഫയുടെയും മറ്റ് വൻകരകളിലെ ഫുട്ബോൾ അസോസിയേഷനുകളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് ഇൻഫാന്‍റിനോയ്ക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ഇൻഫാന്‍റിനോയുടെ ഭരണ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രഖ്യാപിച്ച് യുവേഫയും പ്രമുഖ രാജ്യങ്ങളും രംഗത്തുവന്നത്.പിന്തുണ പിൻവലിച്ച് പ്രമുഖ രാജ്യങ്ങൾ ഇൻഫാന്‍റിനോയുടെ നയങ്ങളിൽ പ്രതിഷേധിച്ച് യൂറോപ്പിലെ ഫുട്ബോൾ ഭരണസമിതികൾ തുടരെത്തുടരെ പിന്തുണ പിൻവലിക്കുകയാണ്. ഇൻഫാന്‍റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിച്ച ആദ്യ രാജ്യമായി വെയിൽസ് മാറി. ഫുട്ബോളിന്‍റെ സുതാര്യതയും നിലവാരവും കാത്തുസൂക്ഷിക്കുന്നതിൽ ഇൻഫാന്‍രിനോ പരാജയപ്പെട്ടെന്ന് എഫ്.എ.ഡബ്ല്യു പ്രസ്താവനയിൽ വ്യക്തമാക്കി. വെയിൽസിന് പിന്നാലെ ഇംഗ്ലണ്ടും ഇൻഫാന്‍റിനോയ്ക്ക് നൽകിയിരുന്ന പിന്തുണ അടിയന്തരമായി പിൻവലിക്കാൻ തീരുമാനിച്ചു. ഫിൻലാൻഡ്, സെർബിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും ഇൻഫാന്‍റിനോ തുടരുന്നതിനെതിരാണ്.തന്‍റെ പദവി നിലനിർത്താൻ ഇൻഫാന്‍റിനോ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ ഫുട്ബോളിന്‍റെ വിശ്വാസം നഷ്ടമായതോയെ പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തുക എന്നത് ഇന്‍ഫാന്‍റിനോക്ക് എളുപ്പമാകില്ലെന്നാണ് കരുതുന്നത്.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക