പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാം: ആരോഗ്യകരമായ ജീവിതശൈലിക്ക് അടുക്കളയിൽ വരുത്തേണ്ട 5 മാറ്റങ്ങൾ
വീടുകളിലെ ഓരോ കോണിലും പ്ലാസ്റ്റിക് നിശബ്ദമായി ഇടംപിടിച്ചുകഴിഞ്ഞു. അടുക്കളയിലെ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഉപേക്ഷിക്കാം. ആരോഗ്യകരമായ ജീവിതശൈലിക്ക് അടുക്കളയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.പാത്രം കഴുകാൻ ഉപയോഗിക്കുന്ന സിന്തറ്റിക് സ്പോഞ്ചുകൾ തേഞ്ഞുതീരുമ്പോൾ അവയിലെ സൂക്ഷ്മ നാരുകൾ വേർപെട

വീടുകളിലെ ഓരോ കോണിലും പ്ലാസ്റ്റിക് നിശബ്ദമായി ഇടംപിടിച്ചുകഴിഞ്ഞു. അടുക്കളയിലെ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഉപേക്ഷിക്കാം. ആരോഗ്യകരമായ ജീവിതശൈലിക്ക് അടുക്കളയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.പാത്രം കഴുകാൻ ഉപയോഗിക്കുന്ന സിന്തറ്റിക് സ്പോഞ്ചുകൾ തേഞ്ഞുതീരുമ്പോൾ അവയിലെ സൂക്ഷ്മ നാരുകൾ വേർപെട്ടുപോകുന്നു. ഇതിനുപകരം പ്രകൃതിദത്തമായ ലൂഫ, സെല്ലുലോസ് സ്പോഞ്ചുകൾ, കമ്പോസ്റ്റ് ചെയ്യാവുന്ന സ്ക്രബ്ബറുകൾ എന്നിവ ഉപയോഗിക്കാം.അടുക്കളയിൽ വരുത്താവുന്ന ഏറ്റവും എളുപ്പമുള്ള മാറ്റമാണിത്. ഗ്ലാസ് പാത്രങ്ങളിൽ അഴുക്കോ മണമോ പിടിച്ചുനിൽക്കില്ല. ബാക്കി വരുന്ന ഭക്ഷണം സൂക്ഷിക്കാൻ ഇവ സുരക്ഷിതമാണ്. ഭക്ഷണം ചൂടാക്കുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുക.ഒരേ പ്ലാസ്റ്റിക് ബോട്ടിൽ മാസങ്ങളോളം ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ജീർണിച്ച് സൂക്ഷ്മകണങ്ങൾ വെള്ളത്തിൽ കലരാൻ ഇടയാക്കും. സ്റ്റീൽ, ഗ്ലാസ് ബോട്ടിലുകൾ കൂടുതൽ കാലം ഈടുനിൽക്കുകയും വെള്ളത്തിന്റെ സ്വാഭാവിക രുചി നിലനിർത്തുകയും ചെയ്യുന്നു.അടുക്കളയിൽ പ്ലാസ്റ്റിക് തവികളും സ്പാറ്റുലകളും ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ചൂടേറ്റ് പ്ലാസ്റ്റിക് ഉരുകാനും ഭക്ഷണത്തിൽ കലരാനും സാധ്യതയേറെയാണ്. ഇതിനുപകരം സ്റ്റീൽ, തടി അല്ലെങ്കിൽ ഫുഡ് ഗ്രേഡ് സിലിക്കൺ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉയർന്ന താപനിലയിലുള്ള പാചകത്തിന് ഏറെ സുരക്ഷിതമാണ്.പ്ലാസ്റ്റിക് പാക്കിംഗ് പൂർണ്ണമായി ഒഴിവാക്കുക പ്രയാസമാണെങ്കിലും ചെറിയ ശ്രദ്ധ വലിയ മാറ്റമുണ്ടാക്കും. പായ്ക്കറ്റ് ചെയ്ത ഭക്ഷണങ്ങൾക്ക് പകരം പുതിയ പച്ചക്കറികളും പഴങ്ങളും വാങ്ങുക. തുണിസഞ്ചികൾ കരുതുന്നതും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സഹായിക്കും.