നാസയിൽ അപൂർവ അംഗീകാരം നേടി മലയാളി; എഎംഎസ് ഫെലോ ആയി പെരുമ്പാവൂർ സ്വദേശി സുജയ് വി കുമാർ, ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനും
പെരുമ്പാവൂർ: നാസയിലെ ഭൗമശാസ്ത്ര ഗവേഷകനായ പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി സുജയ് വി കുമാർ അമേരിക്കൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ പ്രമുഖ ഭൗമ ശാസ്ത്രജ്ഞർക്ക് മാത്രം ലഭിക്കുന്ന ഈ അംഗീകാരം നേടുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനുമാണ് അദ്ദേഹം. നാസയിൽ ഭൗമശാസ്ത്ര ഗവേഷകനായി

പെരുമ്പാവൂർ: നാസയിലെ ഭൗമശാസ്ത്ര ഗവേഷകനായ പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി സുജയ് വി കുമാർ അമേരിക്കൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ പ്രമുഖ ഭൗമ ശാസ്ത്രജ്ഞർക്ക് മാത്രം ലഭിക്കുന്ന ഈ അംഗീകാരം നേടുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനുമാണ് അദ്ദേഹം. നാസയിൽ ഭൗമശാസ്ത്ര ഗവേഷകനായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സുജയ്, സങ്കീർണമായ ഉപഗ്രഹ സംവിധാനങ്ങളുടെയും മോഡലുകളുടെയും സഹായത്തോടെ ഭൂമിയിലെ ജലചക്രത്തിന്‍റെ പ്രവർത്തനവും മനുഷ്യരുടെ ഇടപെടലുകൾ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതും സംബന്ധിച്ച ഗവേഷണങ്ങളാണ് നടത്തുന്നത്.കാലാവസ്ഥ, ഭൂമിശാസ്ത്രം എന്നീ മേഖലകളിൽ നൽകിയ ആജീവനാന്ത സംഭാവനകൾക്കുള്ള അംഗീകാരമായാണ് എഎംഎസ് ഫെലോ പദവി നൽകുന്നത്. സംഘടനയുടെ ആകെ അംഗത്വത്തിന്റെ 0.2 ശതമാനം പേർക്ക് മാത്രമാണ് ഓരോ വർഷവും ഈ ബഹുമതി ലഭിക്കുന്നത്. സങ്കീർണമായ മോഡലുകളും ഉപഗ്രഹ ഡാറ്റാസെറ്റുകളും ഉപയോഗിച്ച് ജലചക്രത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് സുജയിയെ ഫെലോയായി തെരഞ്ഞെടുത്തത്. 1990ലെ എസ്എസ്എൽസി പരീക്ഷയിൽ 600ൽ 585 മാർക്ക് നേടി രണ്ടാം റാങ്ക് നേടിയ സുജയ്, കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് ചീഫ് എൻജിനിയറുമായിരുന്ന വളയൻചിറങ്ങര വികാസിൽ കെ വിജയകുമാറിന്റെയും വളയൻചിറങ്ങര ഹൈസ്കൂൾ അധ്യാപിക കെ കോമളവല്ലിയുടെയും മകനാണ്.