പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു; നാട്ടുകാർ തെരഞ്ഞ് പിടിച്ച് കൊന്നു
കാസർകോട്: പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പിലിക്കോട് മണിയാട്ട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. അനിൽ കുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിനാണ് പരുക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്

കാസർകോട്: പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പിലിക്കോട് മണിയാട്ട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. അനിൽ കുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിനാണ് പരുക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പഞ്ചായത്ത് ജാഗ്രത നിർദേശം നൽകി. പിന്നാലെ നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുറുനരിയെ തെരഞ്ഞ് കണ്ടുപിടിച്ച് കൊന്നു. കുറുക്കനെ തെരയുന്നതിനിടയിൽ പ്രദേശവാസിയായ ടി കെ രതീഷിനും കടിയേറ്റു. ഇയാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
Read the complete story at Asianet News Malayalam