എഞ്ചിൻ തകരാറിലായ ഉപ്പ് ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി; ഗതാഗത തടസ്സം
എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ തകരാറിനെ തുടർന്ന് നീരേറ്റുപുറം പാലത്തിന്‍റെ മധ്യഭാഗത്ത് കുടുങ്ങി. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. നെടുമ്പ്രം ഭാഗത്തെ വെള്ളക്കെട്ടിലൂടെ ഏറെ പ്രയാസപ്പെട്ട് എത്തിയ ലോറി നീരേറ്റുപുറം പാലത്തിൽ എത്തിയപ്പോഴാണ് എഞ്ചിൻ തകരാറിലായത

എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ തകരാറിനെ തുടർന്ന് നീരേറ്റുപുറം പാലത്തിന്‍റെ മധ്യഭാഗത്ത് കുടുങ്ങി. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. നെടുമ്പ്രം ഭാഗത്തെ വെള്ളക്കെട്ടിലൂടെ ഏറെ പ്രയാസപ്പെട്ട് എത്തിയ ലോറി നീരേറ്റുപുറം പാലത്തിൽ എത്തിയപ്പോഴാണ് എഞ്ചിൻ തകരാറിലായത്. ഇതോടെ ലോറി പാലത്തിന്‍റെ മധ്യഭാഗത്ത് തന്നെ കിടക്കുകയും പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് ദുരിതബാധിത പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള ട്രാക്ടർ ഗതാഗതവും താൽക്കാലികമായി നിലച്ചു. വെള്ളപ്പൊക്ക സാഹചര്യത്തിൽ പ്രധാന ഗതാഗത മാർഗമായിരുന്ന ട്രാക്ടർ സർവീസുകൾ തടസ്സപ്പെട്ടത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.
Read the complete story at Asianet News Malayalam