'മണ്ണ് മാറ്റാൻ മാത്രമാണ് അനുമതി നൽകിയത്, ആരും അറിയാതെ പാറ പൊട്ടിച്ചു'; പാണക്കാട്ടെ മണ്ണിടിച്ചിലിൽ മന്ത്രി കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയത്. എന്നാൽ അതിൻ്റെ മറവിൽ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. സ്ഥലത്ത് ഒരുതരത്തിലുള്ള നിർമ്മാണപ്രവൃത്തികളും അനുവദിക്കില്ലെന

മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയത്. എന്നാൽ അതിൻ്റെ മറവിൽ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. സ്ഥലത്ത് ഒരുതരത്തിലുള്ള നിർമ്മാണപ്രവൃത്തികളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.പാറ പൊട്ടിക്കലിന് അനുമതി നൽകിയിട്ടില്ല. ആരും അറിയാതെ ആണ് പാറ പൊട്ടിച്ചത്. മുൻപ് പാറ പൊട്ടിച്ചപ്പോൾ തന്നെ നാട്ടുകാരും മറ്റും ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. എന്നാൽ അത് നീക്കിയാണ് വീണ്ടും പാറ പൊട്ടിച്ചത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു. ഉടമയ്ക്ക് ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തുടനീളം അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥലത്തിൽ വലിയ പരിശോധനകൾ നടത്തുമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്വകാര്യ വ്യക്തി നിർമ്മാണത്തിനായി മണ്ണുമാന്തിയ സ്ഥലത്താണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ പൊലീസുകാരും മാധ്യമപ്രവർത്തകരും നാട്ടുകാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.