മുല്ലപ്പെരിയാർ: തമിഴ്നാടിന് ആശ്വാസം; 120 ദിവസത്തേക്ക്, 200 ഘനയടി വീതം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ജലസേചനത്തിനായി വെള്ളം തുറന്നുവിട്ടു
തേനി : മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലെ ജലസേചനത്തിനായി വെള്ളം തുറന്നുവിട്ടു. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായാണിത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിട്ടത്. ഇതോടൊപ്പം, മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിന

തേനി : മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലെ ജലസേചനത്തിനായി വെള്ളം തുറന്നുവിട്ടു. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായാണിത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിട്ടത്. ഇതോടൊപ്പം, മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും തുറന്നുവിട്ടിട്ടുണ്ട്. തേക്കടിയിൽ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പൂജക‌ൾക്ക് ശേഷമാണ് ഷട്ടർ ഉയർത്തിയത്. തേനി എം പി തങ്ക തമിഴ്സാ സെൽവൻ, കമ്പം എം എൽ എ ജഗന്നാഥ്‌ മിശ്ര എന്നിവർ ചേർന്നാണ് ഷട്ടർ തുറന്നത്. സാധാരണ ഗതിയിൽ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക അവശ്യത്തിന് വെള്ളമെടുക്കാൻ ഷട്ടർ ഉയർത്തുക. മഴക്കുറവ് മൂലമാണ് ഇത്തവണ ഷട്ടർ തുറക്കുന്നത് താമസിച്ചത്.
Read the complete story at Asianet News Malayalam