ദിവസവും നടക്കുന്നത് ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കുമോ? വിദഗ്ധർ പറയുന്നു
ഫാറ്റി ലിവർ എന്ന രോഗം ഇന്ന് വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് എന്ന കണക്കിൽ ഈ അസുഖം കാണപ്പെടുന്നു. അമിതഭാരം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവയുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ നടത്തം കൊണ്ട് മാത്രം ഫാറ്റി ല

ഫാറ്റി ലിവർ എന്ന രോഗം ഇന്ന് വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് എന്ന കണക്കിൽ ഈ അസുഖം കാണപ്പെടുന്നു. അമിതഭാരം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവയുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ നടത്തം കൊണ്ട് മാത്രം ഫാറ്റി ലിവർ ഇല്ലാതാക്കാൻ കഴിയുമോ. സ്ഥിരമായി വേഗത്തിൽ നടക്കുന്നത് ശരീരത്തിൽ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും, അധിക കൊഴുപ്പ് കുറയ്ക്കാനും, വീക്കം തടയാനും സഹായിക്കും. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ഇത് ഉപകരിക്കും. ദിവസവും 30-45 മിനിറ്റ് വേഗത്തിലുള്ള നടത്തം കരളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയുന്നതിന് മുമ്പ് തന്നെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമത്തിന് കഴിയും എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.നടത്തം ഫാറ്റി ലിവറിന് എങ്ങനെ സഹായിക്കുന്നു?നടത്തം എന്നത് ഫാറ്റി ലിവർ ഉള്ളവർക്ക് പല തരത്തിൽ ഗുണം ചെയ്യുന്ന മിതമായ ഒരു എയറോബിക് വ്യായാമമാണ്. സ്ഥിരമായി നടക്കുമ്പോൾ പേശികൾ കൂടുതൽ ഗ്ലൂക്കോസും ഊർജ്ജവും ഉപയോഗിക്കുന്നു. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും ശരീരത്തിന് സാധിക്കും.എത്ര സമയം നടക്കണം?കരളിന്റെ മികച്ച ആരോഗ്യത്തിന് ആഴ്ചയിൽ 150-300 മിനിറ്റ് മിതമായ രീതിയിലുള്ള ശാരീരിക പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുക. നിലവിൽ വ്യായാമം ചെയ്യാത്ത ഒരാളാണെങ്കിൽ ഒറ്റയടിക്ക് ദീർഘനേരം നടക്കേണ്ടതില്ല. കുറഞ്ഞ സമയത്തിൽ തുടങ്ങി ക്രമേണ സമയം കൂട്ടാവുന്നതാണ്. ലിഫ്റ്റിന് പകരം പടികൾ കയറുക, ജോലിയിലെ ഇടവേളകളിൽ നടക്കുക, ഭക്ഷണത്തിന് ശേഷം നടക്കുക എന്നിങ്ങനെ ദൈനംദിന ജീവിതത്തിൽ കൂടുതൽ ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുക.നടത്തം കൊണ്ട് മാത്രം ഫാറ്റി ലിവർ പൂർണ്ണമായി മാറ്റാനാകുമോ?കരളിന്റെ കൊഴുപ്പ് കുറയ്ക്കാനും രോഗവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ മെച്ചപ്പെടുത്താനും നടത്തം സഹായിക്കുമെങ്കിലും, ഇതൊരു ഒറ്റമൂലിയായി കണക്കാക്കരുത്. ശരീരഭാരം, ഭക്ഷണക്രമം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രോഗത്തിന്റെ ഘട്ടം എന്നിവയെ ആശ്രയിച്ചായിരിക്കും ഫാറ്റി ലിവർ എത്രത്തോളം ഭേദമാകുന്നുവെന്നത് തീരുമാനിക്കപ്പെടുന്നത്.പ്രധാനമായും ശ്രദ്ധിക്കേണ്ടത്നടത്തം സഹായകമാണെങ്കിലും, ഫാറ്റി ലിവർ നിയന്ത്രിക്കാൻ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, മുഴുവൻ ധാന്യങ്ങൾ, കൊഴുപ്പില്ലാത്ത പ്രോട്ടീൻ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം. അതോടൊപ്പം മധുരപാനീയങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ഉയർന്ന സാച്ചുറേറ്റഡ് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുകയും വേണം.