പോരാട്ടച്ചൂടിൽ കാലികറ്റ് ഗ്ലോബ്സ്റ്റാർസ്; കെസിഎല്ലിനായുള്ള പരിശീലന ക്യാമ്പിന് തിരുവവന്തപുരത്ത് തുടക്കം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ(കെസിഎൽ) മൂന്നാം സീസണിനായുള്ള ആദ്യ പരിശീലന സെഷൻ തിരുവനന്തപുരം തുമ്പ കെസിഎ സെന്‍റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ പൂർത്തിയാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്. വെള്ളിയാഴ്ച നടന്ന പരിശീലനത്തോടെ ടീം ടൂർണമെന്‍റിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ടു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ(കെസിഎൽ) മൂന്നാം സീസണിനായുള്ള ആദ്യ പരിശീലന സെഷൻ തിരുവനന്തപുരം തുമ്പ കെസിഎ സെന്‍റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ പൂർത്തിയാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്. വെള്ളിയാഴ്ച നടന്ന പരിശീലനത്തോടെ ടീം ടൂർണമെന്‍റിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ടു. ഹെഡ് കോച്ച് ബിജുമോൻ എൻ.പിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സെഷനിൽ ടീമിലെ 16 അംഗങ്ങളും പങ്കെടുത്തു. കളിക്കാരെ കായികമായും മാനസികമായും മത്സരസജ്ജരാക്കുന്നതിലാണ് ആദ്യദിനം കോച്ചിങ് സ്റ്റാഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്.ഫിറ്റ്‌നസ് ട്രെയിനിംഗ്, ഫീൽഡിങ് ഡ്രില്ലുകൾ, പ്രത്യേക പരിശീലനങ്ങൾ എന്നിവയ്ക്ക് പുറമെ കളിക്കാർക്കിടയിൽ സൗഹൃദവും ടീം ബോണ്ടിങ്ങും വളർത്തുന്നതിനായുള്ള വിവിധ ആക്റ്റിവിറ്റികളും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഓഗസ്റ്റ് 20 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസാണ് ഗ്ലോബ്‌സ്റ്റാർസിന്റെ എതിരാളികൾ. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം പതിപ്പ് അരങ്ങേറുന്നത്.ആദ്യ മത്സരത്തിന് രണ്ടാഴ്ചയിൽ താഴെ മാത്രം സമയമുള്ള സാഹചര്യത്തിൽ, വരും ദിവസങ്ങളിലെ കഠിനമായ പരിശീലനത്തിലൂടെ ടീമിനെ മികച്ച രീതിയിൽ സജ്ജമാക്കുകയാണ് പരിശീലകർ ലക്ഷ്യമിടുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങൾ, പ്ലെയർ കോമ്പിനേഷനുകൾ, സാങ്കേതിക മികവ്, ടീമിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ എന്നിവയിലാകും വരും സെഷനുകളിൽ കോച്ചിംഗ് സ്റ്റാഫ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക