'സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ഇനി ചോദ്യങ്ങളേ വേണ്ട'; വിമർശകർക്ക് മറുപടിയുമായി പൂജാര
റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തിന് മുൻപ് മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജുവിന്‍റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി യാതൊരുവിധ ചോദ്യങ്ങളും ഉയരേണ്ടതില്ലെന്നും ടി20 ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനം പുറത്തെടുത്ത താരമാണ് അദ്ദേഹമെന്നും ജിയോഹ

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തിന് മുൻപ് മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജുവിന്‍റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി യാതൊരുവിധ ചോദ്യങ്ങളും ഉയരേണ്ടതില്ലെന്നും ടി20 ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനം പുറത്തെടുത്ത താരമാണ് അദ്ദേഹമെന്നും ജിയോഹോട്ട്സ്റ്റാറിലെ 'ഗെയിം പ്ലാൻ' പരിപാടിയിൽ പൂജാര പറഞ്ഞു.വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടം വെള്ളിയാഴ്ച റാഞ്ചിയിൽ നടക്കാനിരിക്കെയാണ് പുജാരയുടെ പ്രതികരണം. ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ 9 പന്തിൽ 11 റൺസെടുത്ത് സഞ്ജു പുറത്തായിരുന്നു. സഞ്ജുവിന് മേൽ യാതൊരുവിധ സമ്മർദ്ദവും ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ഉണ്ടാകേണ്ട കാര്യവുമില്ല. അവൻ ഇന്ത്യയ്ക്കായി ലോകകപ്പ് നേടിത്തന്ന കളിക്കാരനാണ്. ലോകകപ്പിൽ മികച്ച പ്രകടനമാണ് അവൻ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ പ്ലെയിംഗ് ഇലവനിൽ അവന്‍റെ സ്ഥാനത്തെക്കുറിച്ച് ഇനി ചോദ്യങ്ങൾ ഉയരേണ്ടതില്ല.ഒന്നോ രണ്ടോ മത്സരങ്ങളിൽ ഫോം മങ്ങുന്നത് സ്വാഭാവികമാണ്. അത്തരം ഘട്ടങ്ങളിൽ ടീം മാനേജ്മെന്‍റ് കളിക്കാരന് വ്യക്തമായ പിന്തുണ നൽകണം. നീ ഈ ടീമിന്‍റെ പ്രധാന ഭാഗമാണെന്നും നിന്‍റെ സ്വാഭാവിക ഗെയിം കളിക്കാനും സഞ്ജുവിനോട് പറയണം. ടി20യിൽ എല്ലാ ഇന്നിംഗ്സിലും റൺസ് നേടാനാകില്ലെന്നും ചേതേശ്വർ പുജാര പറഞ്ഞു. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ വീണ്ടും ഓഫ് സ്പിന്നർക്ക് മുന്നിൽ പുറത്തായതിനെയും പുജാര വിലയിരുത്തി. ഓഫ് സ്പിന്നർമാർക്കെതിരെ അഭിഷേകിന്‍റെ റെക്കോർഡ് മികച്ചതല്ലെങ്കിലും താരം അടുത്തിടെ അത് മെച്ചപ്പെടുത്തിയിരുന്നു.ലക്നൗവിലെ പിച്ചിൽ സ്പിന്നർമാർക്ക് പിന്തുണയുണ്ടെന്ന് മനസിലാക്കി വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് റോസ്റ്റൺ ചേസിനെ പന്തേൽപ്പിക്കുകയായിരുന്നു.ഏഷ്യൻ ഗെയിംസ് ഫൈനലിന് ശേഷം വലിയ ഇടവേളയില്ലാതെയാണ് അഭിഷേക് ഈ പരമ്പര കളിക്കുന്നത്. അതിനാൽ ഒരു മത്സരം കൊണ്ട് അഭിഷേകിനെ വിലയിരുത്താനാകില്ലെന്നും രണ്ടാം ടി20യിൽ അഭിഷേക് ശക്തമായി തിരിച്ചെത്തുമെന്നും പൂജാര പറഞ്ഞു.