ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള തുടർ പ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം; പ്രതിഷേധത്തിന്റെ ഭാഗമാകാൻ മമത ബാനർജിയടക്കം നേതാക്കൾ, രാഷ്ട്രപതിയെ കാണാനും നീക്കം
ദില്ലി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തുടർപ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം. ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കളും ദില്ലിക്ക് എത്തി. ഇതിനിടെ നാളെത്തെ സിജെപി പ്രതിഷേധം കണക്കിലെടുത്ത് ദില്ലി പൊലീസ് കനത്ത ജാഗ്രതയിലാണ്.തുടർച്ചയായി രണ്ട് ദിവസം ഇന

ദില്ലി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തുടർപ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം. ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കളും ദില്ലിക്ക് എത്തി. ഇതിനിടെ നാളെത്തെ സിജെപി പ്രതിഷേധം കണക്കിലെടുത്ത് ദില്ലി പൊലീസ് കനത്ത ജാഗ്രതയിലാണ്.തുടർച്ചയായി രണ്ട് ദിവസം ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചെങ്കിലും ഇന്നലെ നടത്തിയ പ്രതിഷേധം സമാധാനപരമായിരുന്നു. വിട്ടു നിന്ന സമാജ് വാദി പാർട്ടിയടക്കം ഇന്നലെ രാജ്ഘട്ടിലെ പരിപാടിയിൽ എത്തിയിരുന്നു. മൂന്ന് മണിയോടെ മൂന്ന് ബസ്സുകളിലായി എംപിമാർ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് തിരിച്ചു. രാജ്ഘട്ടിൽ പ്രവേശനം അനുവദിക്കാൻ ആവില്ല എന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. എന്നാൽ, സമാധാനപരമായി പ്രാർത്ഥന നടത്തും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ എംപിമാരെ പൊലീസ് തടഞ്ഞിരുന്നു.അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അറിയിക്കാനും തെരഞ്ഞെടുപ്പുകൾ അട്ടിമറിയ്ക്കുകയാണെന്നും ആരോപിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ പ്രതിപക്ഷ നീക്കം. എന്നാൽ ഇതിനുള്ള സമയം കിട്ടിയോ എന്നത് വ്യക്തമല്ല. ഇന്നും സമാനമായ ഏതെങ്കിലും ഒരു സ്ഥലത്ത് സമ്മേളിച്ച ശേഷം രാഷ്ട്രപതി ഭവനിലേക്ക് നീങ്ങാനാകും പ്രതിപക്ഷ നീക്കം. സമയം ലഭിച്ചില്ലെങ്കിൽ പൊലീസ് എംപിമാരെ തടയും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മമതാ ബാനർജി കൂടി എത്തുകയാണ്. ഉദ്ദവ് താക്കറെയും തേജസ്വി യാദവും വരും ദിവസങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. ഇതിനിടെ സിജെപി നാളെ നടത്താനിരിക്കുന്ന ജന്തർമന്തർ മാർച്ചുമായി ബന്ധപ്പെട്ട് സുരക്ഷ കൂടുതൽ ശക്തമാക്കി. അധിക സേനയെ വിന്യസിച്ചു. പൊലീസ് തടയുന്നയിടത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുമെന്നാണ് സിജെപി പ്രഖ്യാപനം. കൂടുതൽ പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ കസ്റ്റഡിയിലെടുത്ത് മാറ്റാൻ ദില്ലിയിലെ സ്റ്റേഡിയങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നും നാളെയും മദ്യഷാപ്പുകൾ അടയക്കാനും നിർദേശമുണ്ട്.