വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു സാംസണ്, രണ്ടാം ടി20യില് ഇന്ത്യക്കെതിരെ വിന്ഡീസിന് കൂറ്റൻ വിജയലക്ഷ്യം
റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിന് 250 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തിൽ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. 41 പന്തില

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിന് 250 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തിൽ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. 41 പന്തില്‍ 82 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാൻ കിഷന്‍ 22 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ അഭിഷേക് ശര്‍മ 12 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 18 പന്തില്‍ 44 റണ്‍സടിച്ച് പുറത്താകാതെ നിന്നു. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റെടുത്തു.തകര്‍പ്പൻ തുടക്കംടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് സഞ്ജുവും അഭിഷേകും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ തകര്‍ത്തടിച്ച അഭിഷേക് ശർമ്മയ്ക്കൊപ്പം (20) ഓപ്പണിംഗ് വിക്കറ്റില്‍ നാല് ഓവറിൽ 42 റൺസ് സഞ്ജു കൂട്ടിച്ചേർത്തു. ഇതിനിടെ വ്യക്തിഗത സ്കോര്‍ ആറില്‍‍ നില്‍ക്കെ അക്കീല്‍ ഹുസൈന്‍റെ സഞ്ജുവിനെ പുരാന്‍ കൈവിട്ടതിന് വിന്‍ഡീസ് വലിയ വില നല്‍കേണ്ടിവന്നു. അക്കീല്‍ ഹുസൈന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഫ്രീ ഹിറ്റായി ലഭിച്ച പന്തില്‍ സിക്സര്‍ പറത്തിയ സഞ്ജു പിന്നീട് തിരിഞ്ഞു നോക്കിയില്ല. അഭിഷേക് നാലാം ഓവറിലെ അവസാന പന്തില്‍ മടങ്ങിയശേഷം സഞ്ജുവും ഇഷാനും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ 79 റണ്‍സിലെത്തിച്ചു. അക്കീല്‍ ഹുസൈൻ എറിഞ്ഞ അ‍ഞ്ചാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും അടിച്ച സഞ്ജു 22 റണ്‍സാണ് അടിച്ചെടുത്തത്. റൊമാരിയോ ഷെപ്പേര്‍ഡ് എറിഞഅഞ പവര്‍ പ്ലേയിലെ അവസാന രണ്ട് പന്തും ബൗണ്ടറി കടക്കി സഞ്ജു 21 പന്തില്‍ അർധസെഞ്ചുറിയിലെത്തി. ഒമ്പതാം ഓവറില്‍ ഇന്ത്യ 100 കടന്നു.Muscular and Intentful Sanju Samson made full use of the Powerplay ✅Updates ▶️ https://t.co/mZlyaWZsoe#TeamIndia | #INDvWI | @mflone_ | @IamSanjuSamson https://t.co/ATcAq8UAX2— BCCI (@BCCI) October 9, 2026രണ്ടാം വിക്കറ്റില്‍ 43 പന്തില്‍ 97 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷം പന്ത്രണ്ടാം ഓവറില്‍ ഇഷാന്‍ കിഷന്‍(43) പുറത്താവുമ്പോള്‍ ഇന്ത്യ 139 റണ്‍സിലെത്തിയിരുന്നു. നാലാം നമ്പറിലിറിങ്ങിയ ശിവം ദുബെ(10 പന്തില്‍ 7) താളം കണ്ടെത്താൻ കഴിയാതിരുന്നത് സഞ്ജുവിന്‍റെ സ്കോറിംഗിനെയും ബാധിച്ചു. ശിവം ദുബെയെ പതിനാലാം ഓവറില്‍ ചേസ് മടക്കിയപ്പോള്‍ അടുത്ത ഓവറില്‍ ഷമര്‍ സ്പ്രിംഗര്‍ മടക്കി. 9 ഫോറും നാലു സിക്സും പറത്തി 82 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. സഞ്ജു പുറത്തായശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരും തിലക് വര്‍മയും ചേര്‍ന്ന് പതിനെട്ടാം ഓവറില്‍ ഇന്ത്യയെ 200 കടത്തി. ഷമര്‍ സ്പ്രിംഗര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 21 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. അവസാന നാലോവറില്‍ 71 റണ്‍സാണ് ശ്രേയസും തിലകും ചേര്‍ന്ന് അടിച്ചെടുത്തത്. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ മറ്റ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തി.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക