മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്ഐആര് ഇടും
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് തിങ്കളാഴ്ച കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം

തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് തിങ്കളാഴ്ച കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുകയന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. സർക്കാർ അപ്പീൽ പോകേണ്ട കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്. സർക്കാരിന്‍റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച ഡിജിപി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് ഇന്നലെ വൈകുന്നേരം വിജിലൻസ് ആസ്ഥാനത്തെത്തി. വിജിലൻസ് നിയമോപദേശകർ ഉത്തരവ് പരിശോധിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. രണ്ട് ദിവസം പ്രവൃത്തി ദിവസമല്ലാത്തതുകൊണ്ടാണ് തിങ്കളാഴ്ചയിലേക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് മാറ്റിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ അപാകത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കരുതലോടെയാണ് നീക്കം. സർക്കാർ അപ്പീൽ നൽകണമെന്ന സിപിഎം ആവശ്യം സർക്കാർ കണക്കിലെടുക്കുന്നില്ല.ക്രൈംബ്രാ‍‌ഞ്ച് രേഖകളെല്ലാം വിജിലൻസിന് കൈമാറി. ഹൈക്കോടതി ഉത്തരവിട്ടതിനാൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി നൽകേണ്ട ആവശ്യമില്ലെന്നാണ് നിലപാട്. വജിലൻസ് ഡയറക്ടട ശുപാർശ ചെയ്യുന്ന പ്രത്യേക സംഘത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കും. പ്രത്യേക സംഘത്തെ നിയോഗിക്കാനുളള അധികാരം സർക്കാരിനാണെന്ന് ഇന്നല്ലെ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സിംഗിൾ ബഞ്ചിന്‍റെ വിധിക്കെതിരെ പിണറായി അപ്പീൽ നൽകാനുള്ള നീക്കങ്ങളും നടത്തുകയാണ്.