റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; നിരവധി പേർക്ക് പരിക്ക്? സർവീസുകൾ നിർത്തിവച്ച് എയർലൈനുകൾ
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതായി സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ.സുരക്ഷ മുൻനിർത്തി റിയാദിലേക്ക് എത്തിയ വി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതായി സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ.സുരക്ഷ മുൻനിർത്തി റിയാദിലേക്ക് എത്തിയ വിമാനങ്ങളിൽ പലതും ജിദ്ദ ഉൾപ്പെടെയുള്ള സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ യാത്രക്കാർ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് വിവിധ രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങളും ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അകാശ എയർ സർവീസുകൾ ഒക്ടോബർ 13 വരെ റദ്ദാക്കിസുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അകാശ എയർ റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 31 റദ്ദാക്കിയതായി അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൗദിയിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.