ഗുരുവായൂർ ദർശനം നടത്തി മുഖ്യമന്ത്രി; പ്രത്യേക പരിഗണനകൾ ഒഴിവാക്കി നെയ്വിളക്കും തുലാഭാരവും വഴിപാട് നടത്തി മടക്കം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി. തിരക്കുകളും നിരവധി പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ടെന്നതും കണക്കിലെടുത്താണ് ദർശനം വേഗത്തിലാക്കിയത്. ക്ഷേത്രത്തിൽ നെയ്‌വിളക്കിനായി 4,000 രൂപയാണ് രശീതിയായി അടച്ചത്. കോ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി. തിരക്കുകളും നിരവധി പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ടെന്നതും കണക്കിലെടുത്താണ് ദർശനം വേഗത്തിലാക്കിയത്. ക്ഷേത്രത്തിൽ നെയ്‌വിളക്കിനായി 4,000 രൂപയാണ് രശീതിയായി അടച്ചത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ ദേവസ്വം ജീവനക്കാരനുമായ ടി.കെ. ഗോപാലകൃഷ്ണൻ എന്ന ചിരകാല സുഹൃത്തിനെയാണ് ദർശനത്തിനായി പണം അടവാക്കാൻ മുഖ്യമന്ത്രി ഏൽപ്പിച്ചത്.ഗൺമാൻ ഉൾപ്പെടെ 4 പേരാണ് ദർശനം നടത്തിയത്. ഗുരുവായൂരിൽ ഗുരുവായൂരപ്പന്റെ പാലഭിഷേക സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. കദളിക്കുലയും നെയ്യും സോപാനത്തിൽ സമർപ്പിച്ച് തൊഴുത അദ്ദേഹം, തുടർന്ന് ഇടത്തരികത്ത്ക്കാവ് ഭഗവതിയെയും ഉപദേവനായ അയ്യപ്പനെയും കാര്യാലയ ഗണപതിയെയും തൊഴുതു. 68 കിലോ പഞ്ചസാരയാണ് തുലാഭാരത്തിനായി ഉപയോഗിച്ചത്. ഇതിനായി 2,800 രൂപ ദേവസ്വത്തിൽ അടച്ചു.അതിഥി മന്ദിരത്തിലെത്തിയ മുഖ്യമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ സ്വീകരിച്ചു. പതിവുപോലെ അതിഥി മന്ദിരത്തിൽ നിന്ന് നടന്നുനീങ്ങിയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയത്. ക്ഷേത്രകവാടത്തിന് മുന്നിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ അദ്ദേഹത്തെ സ്വീകരിച്ചു. ദർശനത്തിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഭക്തർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടിയെങ്കിലും, ആരെയും നിരാശപ്പെടുത്താതെയാണ് തീർത്ഥാടക നഗരിയിൽ നിന്നും മുഖ്യമന്ത്രി മടങ്ങിയത്.