വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തി, പ്രതി ഒടുവിൽ പിടിയിൽ
തൃശൂർ : കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു . കാസർഗോഡ് ജില്ല ചന്തേര പിലിക്കോട് മൈലാച്ചുംകുളങ്ങര വീട്ടിൽ ലിബേഷിനേയാണ് ( 26) പിടിയിലായത്.മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കാണ് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്.

തൃശൂർ : കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു . കാസർഗോഡ് ജില്ല ചന്തേര പിലിക്കോട് മൈലാച്ചുംകുളങ്ങര വീട്ടിൽ ലിബേഷിനേയാണ് ( 26) പിടിയിലായത്.മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കാണ് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഒരു ബൈക്ക് മോഷ്ടിച്ച് തൃശൂർ ഭാഗത്തേക്ക് വന്ന പ്രതി വടക്കാഞ്ചേരി വാഴക്കോട് വെച്ച് അവിടെ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ചു . കൊണ്ടുവന്ന ബൈക്ക് അവിടെ ഉപേക്ഷിച്ച് പൾസർ ബൈക്കെടുത്ത് കടന്നു കളഞ്ഞു . പിന്നീട് ഈ ബൈക്കുമായി ഒറ്റപ്പാലത്ത് എത്തിയ പ്രതി അവിടെ വഴിയരികിൽ കീ ഊരാതെ ഇരുന്ന ബുള്ളറ്റ് മോഷ്ടിച്ച് പൾസർ ബൈക്ക് അവിടെ ഉപേക്ഷിച്ച് ബുള്ളറ്റുമായി തമിഴ്നാട്ടിലേക്ക് കടന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.തമിഴ്നാട്ടിൽ വാഹനം പൊളിച്ചു വിൽക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നാണ് കാസർഗോഡ് സ്വദേശി ലിബേഷിനെ പോലിസ് തിരിച്ചറിഞ്ഞത്. സൈബർ പോലീസിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ എടുത്ത് കാസർഗോഡ് എത്തിയ വടക്കാഞ്ചേരി പോലീസ് സംഘം പ്രതിയെ വീടിന്റെ പരിസരത്തു കണ്ട് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.ലിബേഷിന് കോഴിക്കോട്, ഷൊർണ്ണൂർ, ഒറ്റപ്പാലം, കാസർഗോഡ് എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. വടക്കാഞ്ചേരി എസ് എച്ച് ഒ അനൂപിന്റെ നിർദ്ദേശപ്രകാരമുള്ള അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ പ്രദീപ് പി.വി. സീനിയർ സിവിൽ പോലീസ് ഓഫീസർ ലിജോ ജേക്കബ്ബ്, സിവിൽ പോലീസ് ഓഫീസർമാരായ സഗുൺ, നിശാന്ത് എന്നിവരുണ്ടായിരുന്നു.